Idukki : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് (Mullaperiyar Dam Water Level) ഉയരുന്ന സാഹചര്യത്തിൽ ഡാം മറ്റെന്നാൾ തുറക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തമിഴ്നാട് നൽകിയെന്ന് മന്ത്രി പറഞ്ഞു. മറ്റെന്നാൾ വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് ഡാം തുറക്കുക.
അണക്കെട്ടിലെ ജല നിരപ്പ് 137.75 അടിയായി ഉയർന്നു. അതോടൊപ്പം ഇടുക്കി ഡാമിലെ ജല നിരപ്പിലും നേരിയ തോതിൽ വർധവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2398.98 ആയി ഇപ്പോഴത്തെ ജല നിരപ്പ്. നേരത്തെ 2398.90 അടിയായി താഴ്ന്നിരുന്നു.
അതേസമയം മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 136 അടിയായി നിലനിർത്തണമെന്നുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് റോഷി അഗസ്റ്റ്യൻ നേരത്തെ അറിയിച്ചിരുന്നു. ഇന്ന് സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ കേസ് പരിഗണിക്കവെ നിലവിലെ ജന നിരപ്പ് തന്നെ തുടരാൻ കോടതി നിർദേശിക്കുകയായിരുന്നു.
മേൽനോട്ട സമിതിയുടെ തീരുമാനത്തിൽ കേരളത്തിന്റെ നിലപാട് നാളെ അറിയിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസ് പരിഗണിക്കുന്നതാണ്.
റോഷി അഗസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്.
നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...