ഹരിതയെ വെട്ടി ലീ​ഗ്; നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് Muslim League, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനം

ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി

Written by - Zee Malayalam News Desk | Last Updated : Sep 8, 2021, 05:08 PM IST
  • കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു
  • ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു
  • മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്
  • പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു
ഹരിതയെ വെട്ടി ലീ​ഗ്; നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് Muslim League, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനം

കോഴിക്കോട്: എംഎസ്എഫ് (MSF) ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനം. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് മുസ്ലിം ലീഗ് (Muslim League) ഉന്നതാധികാര സമിതി വിലയിരുത്തി. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും.

കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു.

ALSO READ: KT Jaleel Facebook Post| മുഖ്യമന്ത്രി തനിക്ക് പിതൃതുല്യൻ, അദ്ദേഹത്തിന് എന്നെ ശാസിക്കാം,തിരുത്താം

പല തവണ സംസ്ഥാന നേതൃത്വതം ആവശ്യപ്പെട്ടിട്ടും വനിത കമ്മിഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത തയ്യാറായില്ല. പത്ത് പേരടങ്ങുകുന്ന ഹരിത നേതാക്കൾക്കെതിരെയാണ് നടപടി. അച്ചടക്ക ലംഘനം എന്നുള്ളത് കൊണ്ട് മുസ്ലിം ലീഗ് പറയുന്നത് പാർട്ടി ഫോറത്തിൽ പറയേണ്ട കാര്യങ്ങൾ പൊതു സമൂഹത്തിൽ അവതരിപ്പിച്ചു അത് വനിതാ കമ്മീഷനിൽ പരാതിയായി നൽകി എന്നുള്ളതാണ്.

പരാതി ഉണ്ടെങ്കിൽ ലീഗ് നേതൃത്വത്തിന് ഔദ്യോഗികമായി നൽകേണ്ട ഒന്നാണ്. എന്നാൽ ഹരിത നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രസ്താവനകൾ നടത്തി. എംഎസ്എഫ് നേതാക്കൾക്ക് എതിരെ രംഗത്തെത്തി. ഇതൊക്കെയാണ് നടപടിക്ക് കാരണമെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്.

ALSO READ: Veena George: കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ വിലയിരുത്തി ആരോ​ഗ്യമന്ത്രി

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണെന്നും താനടക്കം കടന്നുപോവുന്നത് കടുത്ത മാനസിക വിഷമത്തിലൂടെയാണെന്നും ഫാത്തിമ തഹ്‌ലിയ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വളരെ ശക്തമായ നടപടിയുമായി ലീഗ് മുന്നോട്ട് പോയത്.

പികെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ഹരിത നേതാക്കളുടെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. നടപടി നവാസിന്‍റെ ഖേദപ്രകടനത്തില്‍ ഒതുങ്ങി.പാര്‍ട്ടിയാണ് പ്രധാനമെന്നും വിവാദങ്ങള്‍ ഇതോടെ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ നവാസ് പറഞ്ഞു. എന്നാല്‍ ഈ വിശദീകരണത്തില്‍ ഹരിത നേതാക്കള്‍ തൃപ്തരായില്ല. പ്രശ്നം പരിഹരിച്ചെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News