MV Govindan: പേഴ്‌സണൽ സ്റ്റാഫ് കൈക്കൂലി കേസ്: തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

Personal staff Bribery case: സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 08:11 PM IST
  • അന്വേഷണത്തിൽ വിട്ടുവീഴ്ച ചെയ്യണണെന്ന് സിപിഎം പറയില്ല.
  • ആരേയും സംരക്ഷിക്കുന്ന നിലപാട് പാർട്ടിയ്ക്കില്ല.
  • 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
MV Govindan: പേഴ്‌സണൽ സ്റ്റാഫ് കൈക്കൂലി കേസ്: തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ല. തെറ്റിന്റെ വഴിയെ സഞ്ചരിക്കുന്ന ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

''ആരോഗ്യ വകുപ്പുമന്ത്രിയുടെ ഓഫിസിൽത്തന്നെ പരാതി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. എന്നാൽ മന്ത്രിയുടെ ഓഫിസിൽനടന്ന അഴിമതി എന്ന രീതിയിൽ വ്യാപക പ്രചാരണം നടത്തുകയാണ്. ഒരു പട്ടാളക്കാരനെ ചാപ്പ കുത്തിയെന്ന് എങ്ങനെയാണോ പ്രചാരണമുണ്ടാക്കിയത്, അതുതന്നെയാണ് ഇപ്പോഴും നടക്കുന്നത്. ഇത് ഉത്തരേന്ത്യൻ സ്‌റ്റൈലാണ്. അവിടെയാണ് ഇത്തരം വ്യാജപ്രചാരങ്ങൾ കൂടുതലായി നടക്കുന്നത്'' എം.വി. ഗോവിന്ദൻ പറഞ്ഞു.

ALSO READ: മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠന സൗകര്യം: മുഖ്യമന്ത്രി

ഹോമിയോ ഡോക്ടറായി താൽക്കാലികജോലി വാഗ്ദാനം ചെയ്തു മന്ത്രി വീണാ ജോർജിന്റെ പഴ്‌സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യു, പത്തനംതിട്ട സിഐടിയു ഓഫിസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർ ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ മലപ്പുറം സാജു റോഡിലെ കാവിൽ അധികാരക്കുന്നത്ത് ഹരിദാസൻ കുമ്മോളിയാണു മന്ത്രിക്കു പരാതി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News