അങ്കമാലി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പലതവണ ആവര്‍ത്തിച്ച മാഡത്തെക്കുറിച്ച് വെളിപ്പെടുത്തി. എന്റെ മാഡം കാവ്യ തന്നെ എന്നാണ് സുനി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജാമ്യാപേക്ഷ സംബന്ധിച്ച് എറണാകുളം സി.ജെ.എം കോടതിയില്‍ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ കള്ളനല്ലേ, കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നുവെന്നും പള്‍സര്‍ സുനി പ്രതികരിച്ചു.
സുനിയുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് സുനി ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.
നേരത്തെ ഇതേ കോടതിയും അങ്കമാലി കോടതിയും സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ പതിനൊന്നാം പ്രതിയായ നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുനിക്ക് ജാമ്യം നല്‍കാനുള്ള സാധ്യത വിരളമാണ്.