കോഴിക്കോട്: കാന്‍സര്‍ (Cancer Patient) അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
ക്യാൻസർ ശ്വാസ കോശത്തിനെയും ബാധിച്ചതോടെ മൂർധന്യാവസ്ഥയിലായിരുന്നു. താൻ വീണ്ടും പഴയ യുദ്ധത്തിലേക്ക് പോവുകയാണെന്ന് നാളുകൾക്ക് മുൻപ് നന്ദു ഫേസ്ബുക്കിൽ (facebook) പോസ്റ്റിട്ടിരുന്നു.
ALSO READ: പ്രാണവായു മുടങ്ങില്ല; ടാങ്കറുകളുടെ വളയം പിടിക്കാൻ തയ്യാറായി കെഎസ്ആർടിസി ഡ്രൈവർമാർ
'അതിജീവനം" കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കാന്‍സര്‍ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം.തന്റെ രോഗത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചുമൊക്കെ നന്ദു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
കാലിലായിലരുന്നു ആദ്യം നന്ദുവിന് ക്യാൻസർ ബാധിച്ചത്. 24ാം വയസ്സിലായിരുന്നു കാൽ മുട്ട് വേദനയുടെ രൂപത്തിൽ ക്യാൻസർ എത്തുന്നത്. പിന്നീട് ശ്വാസകോശത്തിലേക്കും ക്യാൻസർ ബാധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...