ഓഖി ദുരന്ത ബാധിത മേഖലകളില്‍ നരേന്ദ്രമോദി നേരിട്ട് പോയേക്കില്ല

ഓഖി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി എത്തുന്ന പ്രധാനമന്ത്രി  ദുരന്തം വിതച്ച തീരത്തെ വീടുകളിലേയ്ക്ക് നേരിട്ട് പോയേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍.

Last Updated : Dec 17, 2017, 06:22 PM IST
ഓഖി ദുരന്ത ബാധിത മേഖലകളില്‍ നരേന്ദ്രമോദി നേരിട്ട് പോയേക്കില്ല

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായി എത്തുന്ന പ്രധാനമന്ത്രി  ദുരന്തം വിതച്ച തീരത്തെ വീടുകളിലേയ്ക്ക് നേരിട്ട് പോയേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഒരു മണിക്കൂര്‍ മാത്രമേ ചിലവഴിക്കൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുരന്ത ബാധിതരെ രാജ്ഭവനില്‍ എത്തിക്കാനാണ് സാദ്ധ്യതയുള്ളതെന്നും ചില മാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. 

ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. തിങ്കഴാഴ്ച കോഴിക്കോട് എത്തുന്ന മോദി ഇവിടെ നിന്നും ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപില്‍ നിന്നും ചൊവ്വാഴ്ച തിരുവന്തപുരത്തും അവിടെ നിന്നും കന്യാകുമാരിയിലേക്ക് തിരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Trending News