രോഗിയെ ആശുപത്രിയിലെത്തിക്കുന്നത് ചുമന്ന്; വഴിയില്ലാതെ വലഞ്ഞ് കുറേ മനുഷ്യർ, കനിവില്ലാതെ അധികാരികൾ

ലിവർ സിറോസിസ് രോഗിയായ വീട്ടമ്മയെ അശുപത്രിയിൽ കൊണ്ട് പോകാൻ ആദ്യം ഭർത്താവും മക്കളും തലച്ചുമടായി റോഡിൽ എത്തിക്കണം. സമ്പൂർണ്ണ വികസനക്കുറിപ്പ് അവകാശപ്പെടുന്ന വെളളനാട് പഞ്ചായത്തിലെ പുനലാൻ വാർഡിലാണ് ഈ ദുരവസ്ഥ. പുനലാൽ കാനക്കുഴി പള്ളിമുക്ക് വടക്കുംകര വീട്ടിൽ സജ്ജാതിന്റെ ഭാര്യ 45 വയസുള്ള സൈജുനത്താണ് എട്ട് വർഷമായി കരൾ രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്നത്.

Edited by - Zee Malayalam News Desk | Last Updated : Nov 28, 2022, 03:51 PM IST
  • വെള്ളനാട് ഗ്രാമ പഞ്ചായത്തിലാണ് സഞ്ചാര യോഗ്യമല്ലാത്ത വഴിയെ തുടർന്ന് സ്ഥലവാസികൾ ദുരിതം അനുഭവിക്കുന്നത്.
  • ഒരാൾക്ക് കഷ്ട്ടിച്ച് നടന്നുപോകാവുന്ന വീതിയുള്ള വഴിയിലൂടെ രോഗിയേ ചുമന്ന് വേണം പ്രധാന റോഡിൽ എത്തിക്കാൻ.
  • പഞ്ചായത്ത് ലിസ്സ്റ്റിൽ പെട്ട ഈ വഴികൾ നവീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിന്റെ കാരണവും വ്യക്തമല്ല.
രോഗിയെ ആശുപത്രിയിലെത്തിക്കുന്നത് ചുമന്ന്; വഴിയില്ലാതെ വലഞ്ഞ് കുറേ മനുഷ്യർ, കനിവില്ലാതെ അധികാരികൾ

തിരുവനന്തപുരം: സഞ്ചാരയോഗ്യമായ റോഡില്ലാതെ വലയുകയാണ് ഒരു കൂട്ടം ജനങ്ങൾ. അധികാരികൾ കനിയാത്തതിനാൽ ആശുപത്രി ആവശ്യങ്ങൾ നിറവേറ്റാൻ പോലും ജനങ്ങൾ കഷ്ടപ്പെടുകയാണ്. വികസനകുതിപ്പ് അവകാശപ്പെടുന്ന തിരുവന്തപുരം വെള്ളനാട് ഗ്രാമ പഞ്ചായത്തിലാണ് സഞ്ചാര യോഗ്യമല്ലാത്ത വഴിയെ തുടർന്ന് സ്ഥലവാസികൾ ദുരിതം അനുഭവിക്കുന്നത്.

ലിവർ സിറോസിസ് രോഗിയായ വീട്ടമ്മയെ അശുപത്രിയിൽ കൊണ്ട് പോകാൻ ആദ്യം ഭർത്താവും മക്കളും തലച്ചുമടായി റോഡിൽ എത്തിക്കണം. സമ്പൂർണ്ണ വികസനക്കുറിപ്പ് അവകാശപ്പെടുന്ന വെളളനാട് പഞ്ചായത്തിലെ പുനലാൻ വാർഡിലാണ് ഈ ദുരവസ്ഥ. പുനലാൽ കാനക്കുഴി പള്ളിമുക്ക് വടക്കുംകര വീട്ടിൽ സജ്ജാതിന്റെ ഭാര്യ 45 വയസുള്ള സൈജുനത്താണ് എട്ട് വർഷമായി കരൾ രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്നത്. 

Read Also: Vizhinjam Police Station Attack: വിഴിഞ്ഞത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയം; ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും

നെഴ്സറി നടത്തിപ്പാണ് സജ്ജദിന്. പതിനെട്ടും, പതിമൂന്നും, പതിനാറും വയസ്സുമുള്ള രണ്ട് ആൺ മക്കളും ഒരു മകളുമുണ്ട് ഈ ദമ്പതികൾക്ക്. പതിനഞ്ച് ദിവസം കൂടുമ്പോൾ സൈജുനത്തിന് ആശുപത്രിയിൽ ചികിത്സ തേടണം. അസുഖം കൂടുമ്പോൾ രാത്രിയിലും ആശുപത്രിയിൽ എത്തിക്കണം. ഒരാൾക്ക് കഷ്ട്ടിച്ച് നടന്നുപോകാവുന്ന വീതിയുള്ള വഴിയിലൂടെ രോഗിയേ ചുമന്ന് വേണം പ്രധാന റോഡിൽ എത്തിക്കാൻ.

മക്കളെ കൊണ്ട് സാധിക്കാതെ വന്നതിനാൽ ഇപ്പോൾ രോഗിയായ ഭാര്യയെ അറബാനയിൽ ഇരുത്തി സജ്ജാദ് റോഡിലേക്ക് എത്തിക്കേണ്ട ഗതികേടിലാണ്. ഇവരുടെ ദുരവസ്ഥ പഞ്ചായത്തിനെ ധരിപ്പിച്ചെങ്കിലും  ഫലമുണ്ടായില്ല. വീതി കുറഞ്ഞ നൂറ് മീറ്ററിലും നാല്പത് മീറ്ററിലുമുള്ള വഴികളുണ്ട്. പഞ്ചായത്ത് ലിസ്സ്റ്റിൽ പെട്ട ഈ വഴികൾ നവീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിന്റെ കാരണവും വ്യക്തമല്ല. 

Read Also: Mangaluru Blast Case: മംഗളൂരു സ്ഫോടനക്കേസ്: പ്രതി വ്യാജ ഐഡിയിൽ മധുരയിൽ തങ്ങിയതായി റിപ്പോർട്ട്

മക്കളുടെ പഠനച്ചിലവുകളും കട ബാധ്യതകളും സൈജുനത്തിന്റെ ചികിത്സയും സജ്ജാദിന്റെ തുച്ച വരുമാനത്തിൽ ഒതുങ്ങുന്നില്ല. രോഗം മൂർച്ചിച്  ചികിത്സയിൽ കഴിയുന്ന ഭാര്യയെ അശുപത്രിയൽ എത്തിക്കാൻ വാഹന സൗകര്യമുള്ള ഒരു വഴി മാത്രമാണ് ജന പ്രതിനിധികളോട് സജ്ജാതിനുള്ള ഏക അഭ്യർത്ഥന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News