CM Pinarayi Vijayan: നവകേരള സദസിലെ 'രക്ഷാപ്രവർത്തനം'; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി

Navakerala sadas: എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 07:08 PM IST
  • നവകേരള സദസിലെ വിവാദ പരാമർശത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്
  • എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പരാതി നൽകിയത്
CM Pinarayi Vijayan: നവകേരള സദസിലെ 'രക്ഷാപ്രവർത്തനം'; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ രക്ഷാപ്രവർത്തനം പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നവകേരള സദസിലെ വിവാദ പരാമർശത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

നവകേരള സദസിനിടെ പ്രതിഷേധിച്ചവർക്ക് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ചേർന്ന് ആക്രമണം നടത്തിയതിനെ രക്ഷാപ്രവർത്തനം എന്ന രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചത്.

ALSO READ: സർക്കാരിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ഇത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസിനാണ് എറണാകുളം സിജെഎം കോടതി അന്വേഷണത്തിന് നിർദേശം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News