Nayana Sooryan: യുവസംവിധായകയുടെ മരണം; ദുരൂഹതയില്ലെന്ന് പോലീസ് തെറ്റിദ്ധരിപ്പിച്ചു, പരാതിയില്ലെന്ന് എഴുതിവാങ്ങി; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Nayana Sooryan death case: മരണത്തിൽ ഒരു ദുരൂഹതയും ഇല്ല, അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ മരിച്ചുവെന്നാണ് കരുതിയത്. ഇപ്പോൾ മരണത്തിൽ സംശയം ഉണ്ടെന്നും പുനരന്വേഷണം വേണമെന്നും ബന്ധുക്കൾ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 3, 2023, 09:07 AM IST
  • മൂന്ന് വർഷം മുൻപ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്
  • സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന
  • ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
Nayana Sooryan: യുവസംവിധായകയുടെ മരണം; ദുരൂഹതയില്ലെന്ന് പോലീസ് തെറ്റിദ്ധരിപ്പിച്ചു, പരാതിയില്ലെന്ന് എഴുതിവാങ്ങി; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി നയനയുടെ കുടുംബം രംഗത്ത്. പോലീസ് മരണത്തിൽ ദുരൂഹതയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിൽ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സ്വാഭാവികമരണമാണെന്ന് പോലീസ് വിശ്വസിപ്പിച്ചു. മരണത്തിൽ ഒരു ദുരൂഹതയും ഇല്ല, അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ മരിച്ചുവെന്നാണ് കരുതിയത്. ഇപ്പോൾ മരണത്തിൽ സംശയം ഉണ്ടെന്നും 
പുനരന്വേഷണം വേണമെന്നും ബന്ധുക്കൾ വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്നുതന്നെ ലഭിച്ചിരുന്നു. എന്നാൽ പോലീസിനെ വിശ്വസിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് വായിച്ചു നോക്കിയിരുന്നില്ല.

ALSO READ: Nayana Sooryan: യുവ സംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന; പോസ്റ്റുമോർട്ടം റിപ്പോർട്ട് സീ ന്യൂസിന്

മൂന്ന് വർഷം മുൻപ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. അടിവയറ്റിൽ ചവിട്ടേറ്റത് പോലുള്ള ക്ഷതമുണ്ട്. ആന്തരാവയവങ്ങളിൽ രക്തസ്രാവമുണ്ടായി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം വഴി മുട്ടിയ അവസാനിപ്പിക്കുകയായിരുന്നു. പ്രമേഹരോ​ഗിയായ നയന ഷു​ഗർനില കുറ‍ഞ്ഞ് തളർന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

ALSO READ: Nayana Sooryan Death : യുവ സംവിധായികയുടെ മരണം ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും

നയന വിഷാദ രോ​ഗത്തിന് ചികിത്സ തേടിയിരുന്നു.സുഹൃത്തുക്കൾ നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ നയനയെ കണ്ടെത്തിയത്. ലെനിൻ രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ഇവർ വളരെ മനോവിഷമത്തിലായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും വിഷാദരോ​ഗവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്.

അന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിൽ കഴുത്തിലുണ്ടായ 31.5 സെന്റിമീറ്റർ മുറിവും ശരീരത്തെ മറ്റ് ക്ഷതങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ല. കൂടാതെ, അടിവയറ്റിൽ മർദ്ദനമേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നിട്ടും പോലീസ് ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തിയില്ല. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി നയനയുടെ സുഹൃത്തുകൾ രം​ഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News