യുഎഇ സർക്കാർ പണം തരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന അന്വേഷിക്കണമെന്ന് എന്‍ഡിഎ

കഴിഞ്ഞ പ്രളയകാലത്ത് യുഎഇ യുടെ സഹായവാഗ്ദാനത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി എന്‍ഡിഎ രംഗത്ത്.   

Last Updated : Aug 6, 2020, 07:18 PM IST
  • കഴിഞ്ഞ പ്രളയകാലത്ത് യുഎഇ യുടെ സഹായവാഗ്ദാനത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി എന്‍ഡിഎ രംഗത്ത്
  • മുഖ്യമന്ത്രിമായി ബന്ധമുള്ള ഒരുപാട് കച്ചവടകാര്യങ്ങൾ പുറത്തുവരുമെന്ന് തോമസ് പറഞ്ഞു
  • മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത സഹയാത്രികനായിരുന്നു സ്വപ്നയുടെ എല്ലാ കാര്യങ്ങളിലുമുള്ള ഉപദേഷ്ടാവ് എന്നത് വ്യക്തം.
  • ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി മുന്‍ കേന്ദ്രമന്ത്രി പിസി തോമസ് അറിയിച്ചു.
യുഎഇ  സർക്കാർ  പണം തരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന  അന്വേഷിക്കണമെന്ന് എന്‍ഡിഎ

കൊച്ചി:കഴിഞ്ഞ പ്രളയകാലത്ത് യുഎഇ യുടെ സഹായവാഗ്ദാനത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി എന്‍ഡിഎ രംഗത്ത്.   
കേരളത്തിനുണ്ടായ നഷ്ടം കണക്കാക്കി കേരളത്തിന് ഒരു വൻ തുക നൽകാമെന്ന്  യുഎഇ  വാഗ്ദാനം ചെയ്തതായി 
മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച്  വിശദമായി അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻ ഡി എ ദേശീയ സമിതി 
അംഗവുമായ മുൻ കേന്ദ്രമന്ത്രി പി സി തോമസ് ആവശ്യപെട്ടു,

Also Read:സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഹുലിന്‍റെ മൗനം രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി
എൻ ഐ എ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന  വിവരങ്ങൾ വച്ചുകൊണ്ട് ഇത് ഏറെപ്രസക്തമായിരിക്കുകയാണ് . 
എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് അറിവു കിട്ടിയത് ? എങ്ങനെ? എന്തൊക്കെ വിവരങ്ങൾ കിട്ടി ?  ഇത്രയധികം രാജ്യങ്ങൾ ലോകത്ത് ഉണ്ടായിട്ടും 
യു എ ഇ എന്ന രാജ്യം  മാത്രം നമുക്ക് ധനസഹായത്തിന് തയ്യാറായി എങ്കിൽ അത്  എങ്ങനെ? 
അതെ കുറിച്ച് വ്യക്തമായി  അന്വേഷിച്ചാൽ സ്വപ്നയും മുഖ്യമന്ത്രിയുടെ ഓഫീസും മാത്രമല്ല്, മുഖ്യമന്ത്രിമായി ബന്ധമുള്ള       
ഒരുപാട്  കച്ചവടകാര്യങ്ങൾ പുറത്തുവരുമെന്ന് തോമസ് പറഞ്ഞു. ഇപ്പോൾതന്നെ  എല്ലാകാര്യത്തിനും ശിവശങ്കർ എന്നുപറയുന്ന  
മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത  സഹയാത്രികനായിരുന്നു സ്വപ്നയുടെ എല്ലാ  കാര്യങ്ങളിലുമുള്ള  ഉപദേഷ്ടാവ് എന്നത്  വ്യക്തം. 
യുഎഇ ധനസഹായം ചെയ്യാമെന്ന് ഉറപ്പു പറഞ്ഞത് വാങ്ങി എടുക്കുവാൻ കേന്ദ്രത്തിൻറെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് പറഞ്ഞ്, 
അനുവദിക്കാത്തതിനാൽ  മുഖ്യമന്ത്രി വിമർശിച്ചിരുന്നു. അനുമതി നൽകാത്തത്  എത്രയോ നന്നായി എന്ന് ഭാരതം ഇപ്പോൾ കാണുകയാണ്. 
ഒരുപക്ഷേ മറ്റൊരു വലിയ ബിസിനസ് പാത വെട്ടി തുറക്കാൻ വേണ്ടി ചമച്ച കാര്യം ആയിരിക്കണം അത്. 
ഒരു കാര്യം തീർച്ചയാണ് . സ്വപ്ന, ശിവശങ്കർ വഴി ആയിരുന്നു ആ "വാഗ്ദാനം"എന്നത് വ്യക്തമെന്നും പിസി തോമസ്‌ പറയുന്നു. 
ജലീൽ പങ്കാളി ആയിരിക്കാം .കേരള മന്ത്രിസഭയിലെ പലരും ,മുഖ്യമന്ത്രിയും കേസുമായി ബന്ധപ്പെട്ടു എന്നുള്ളത് ഈ രീതിയിലുള്ള അന്വേഷണം 
നടത്തുമ്പോൾ വ്യക്തമായി പുറത്തു  വരും. ഇത് സംബന്ധിച്ച്  പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി മുന്‍ കേന്ദ്രമന്ത്രി പിസി തോമസ് അറിയിച്ചു.

Trending News