കണ്ണൂര്‍:ബിജെപി കോണ്‍ഗ്രസ് ധാരണ എന്ന സിപിഎം ആരോപണത്തിന് കോണ്‍ഗ്രസും സിപിഎമ്മും ആണ് സഖ്യകക്ഷികള്‍ എന്ന് മറുപടി നല്‍കുന്ന ബിജെപി
കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയാണ്.
എഐസിസി മുന്‍ അധ്യക്ഷനും കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ രാഹുല്‍ ഗാന്ധി സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ സ്വര്‍ണ്ണക്കടത്ത്
കേസില്‍ യാതൊരു പ്രതികരണവും നടത്താത്തത് ചൂണ്ടികാട്ടി ബിജെപി നേതാവ് പികെ കൃഷ്ണദാസാണ് രംഗത്ത് വന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രാഹുല്‍ ഗാന്ധിയുടെ മൌനത്തില്‍ നിലപാട് വ്യക്തമാക്കണം
എന്നും പികെ കൃഷ്ണദാസ് ആവശ്യപെട്ടു.
കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധി മൗനം പാലിക്കുന്നത് കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ കൂട്ട്കെട്ടിന്റെ ഭാഗമാണെന്നും അദ്ധേഹം ആരോപിക്കുന്നു.
Also Read:എൻ.ഐ.എ റിപ്പോർട്ട്;മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ
അഖിലേന്ത്യാ തലത്തില്‍ തന്നെ കോണ്‍ഗ്രസ്-സിപിഎം സഖ്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യം ആണ്,പശ്ചിമ ബംഗാളില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചാണ്
മത്സരിക്കുന്നത്,രാജസ്ഥാനില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രെസ് സര്‍ക്കാരിന് സിപിഎം പിന്തുണ നല്‍കുകയാണ്,അങ്ങനെ കോണ്‍ഗ്രസ്സും സിപിഎമ്മും
തമ്മില്‍ വ്യപകമായി സഹകരിക്കുമ്പോള്‍ കേരളത്തില്‍ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനാണ് ശ്രമിക്കുന്നതെന്നും കൃഷ്ണദാസ്
ആരോപിച്ചു.കോണ്‍ഗ്രസ്-സിപിഎം സഹകരണവും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സ്വീകരിക്കുന്ന മൗനവും
ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെയും സിപിഎം നേയും എതിര്‍ക്കുന്നതിന് തന്നെയാണ് ബിജെപിയുടെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് പികെ കൃഷ്ണദാസിന്‍റെ
ആരോപണം.