ഇതൊക്കെ ഇങ്ങനെ മതിയോ? കോട്ടയത്തിന്‍റെ കായിക സംസ്കാരകേന്ദ്രം സമ്പൂർണ നാശത്തിലേക്ക്

കാടുപിടിച്ച സ്‌റ്റേഡിയവും മെയിൽ ഗാലറിയും  സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും നഗരവാസികളും പുറമേ നിന്നുള്ളവരും വ്യായാമത്തിനായി സ്റ്റേഡിയത്തിൽ എത്തുന്നുണ്ട് എന്നാൽ  മൈതാനത്ത് പുല്ല് വളർന്ന് വനമായി മാറിയത് മൂലം ഇഴജന്തുക്കളെ പേടിച്ച് പലരും ഇവിടെത്തെ നടത്തം വേണ്ടെന്നു വെച്ചു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 16, 2022, 04:25 PM IST
  • കഞ്ചാവിനും മദ്യത്തിനും മറ്റു മയക്കു മരുന്നുകൾക്കും അടിമയായവരുടെ താവളമായി സ്‌റ്റേഡിയവും പരിസരവും മാറി.
  • നഗരസഭയുടെ ഉടമസ്ഥതയിലുള സ്റ്റേഡിയത്തിൽ സ്പോട്സ് സൗൺസിലിന്റെയും ഫുട്ബോൾ അസോസിയേഷന്റെയും ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
  • സ്റ്റേഡിയത്തിലെ സോളാർ ലൈറ്റുകൾ നശിപ്പിക്കപ്പെട്ടു. പുതിയ സ്റ്റേഡിയം എന്ന കോട്ടയം കാരുടെ കാത്തിരിപ്പ് നീളുകയാണ്.
ഇതൊക്കെ ഇങ്ങനെ മതിയോ? കോട്ടയത്തിന്‍റെ കായിക സംസ്കാരകേന്ദ്രം സമ്പൂർണ നാശത്തിലേക്ക്

കോട്ടയം: പച്ച വിരിച്ച നെൽപ്പാടമാണ് കാണുന്നതെന്ന്  തോന്നിയെങ്കിൽ  നിങ്ങൾക്ക് തെറ്റി. ഇത് കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിലെ കാഴ്ചയാണ് ഒട്ടേറേ കായിക താരങ്ങളുടെ  വളർച്ചയ്ക്ക് സഹായിച്ച ഈ സ്റ്റേഡിയം ഇന്ന് കാട് പിടിച്ചു നശിക്കുകയാണ്. സ്റ്റേഡിയം മുഴുവനും പുല്ല് കാട് പോലെ വളർന്ന് മൂടി. ട്രാക്കിലും കാടുകയറി ഗാലറി ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്.

കൂടാതെ കാടുപിടിച്ച സ്‌റ്റേഡിയവും മെയിൽ ഗാലറിയും  സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും നഗരവാസികളും പുറമേ നിന്നുള്ളവരും വ്യായാമത്തിനായി സ്റ്റേഡിയത്തിൽ എത്തുന്നുണ്ട് എന്നാൽ  മൈതാനത്ത് പുല്ല് വളർന്ന് വനമായി മാറിയത് മൂലം ഇഴജന്തുക്കളെ പേടിച്ച് പലരും ഇവിടെത്തെ നടത്തം വേണ്ടെന്നു വെച്ചു.

Read Also: രാഹുലിനെതിരെയായ ഇ.ഡി.നടപടി: യുഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് നടത്തുന്നയിടവും കാടുകയറി കാഴ്ചബംഗ്ലാവ് പോലെയായി. വൈകുന്നേരങ്ങളിൽ കളിക്കാനായി എത്തിക്കൊണ്ടിരുന്ന വരും സ്റ്റേഡിയത്തിൽ ഇപ്പോൾ എത്താൻ മടിക്കുന്നു. കഞ്ചാവിനും മദ്യത്തിനും മറ്റു മയക്കു മരുന്നുകൾക്കും അടിമയായവരുടെ താവളമായി സ്‌റ്റേഡിയവും പരിസരവും മാറി. 

സ്റ്റേഡിയം നവികരണത്തിന് യുഡിഎഫ് ഭരണകാലത്ത് ആദ്യം ഒരു കോടി രൂപയും രണ്ടാമത് ഒന്നേകാൽ കോടി രൂപയും വകയിരുത്തിയിരുന്നു എന്നാൽ പദ്ധതി നടപ്പായില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള സ്റ്റേഡിയത്തിൽ സ്പോട്സ് സൗൺസിലിന്റെയും ഫുട്ബോൾ അസോസിയേഷന്റെയും ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ  ഒരു അംഗൻ വാടിയും സ്റ്റേഡിയത്തിലെ കെട്ടിടത്തിൽ ഉണ്ട്.

Read Also: ബഫർ സോൺ ഉത്തരവിനെതിരായ സമരം വ്യാപിക്കുന്നു; പത്തനംതിട്ടിയിലും സമരം

സ്റ്റേഡിയത്തിന്റെ വരാന്തയിലും പരിസരത്തും പകൽ സമയത്ത് തങ്ങുന്ന സാമൂഹ്യ വിരുദ്ധർ കുട്ടികൾക്കും കുട്ടികളെ ആക്കാൻ എത്തുന്ന അമ്മമാരെയും പേടിയിലാക്കുന്നു. തൊട്ടടുത്ത് പാലായിൽ സിന്തറ്റിക്ക് സ്റ്റേഡിയം വന്നിട്ടും നെഹ്റു  സ്‌റ്റേഡിയത്തിന് മാത്രം മാറ്റമില്ല. 

അത്യാധുനിക സൗകര്യമുള്ള പുതിയ  സ്റ്റേഡിയം ഇവിടെ വേണമെന്ന കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും ആവശ്യം നിറവേറ്റാൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. കോട്ടയം നഗരത്തിന്റെ  പ്രവേശന കവാടത്തിൽ തന്നെ നാശോന്മുഖമായി കിടക്കുന്ന സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത് അക്ഷര നഗരിക്ക്  നാണക്കേടാകുകയാണ്. 

Read Also: Covaxin: സംസ്ഥാനത്ത് കൊവാക്സിൻ ഒരിടത്തുമില്ല, നാലാഴ്ചയായി സ്ഥിതി മോശം

ഒട്ടേറേ കായിക പ്രതികളെ വളർത്തിയ സ്‌റ്റേഡിയത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നാണ് കായിക താരങ്ങളുടെയും കായികപ്രേമികളുടെയും അഭ്യർത്ഥന. സ്റ്റേഡിയത്തിലെ സോളാർ ലൈറ്റുകൾ നശിപ്പിക്കപ്പെട്ടു. പുതിയ സ്റ്റേഡിയം എന്ന കോട്ടയം കാരുടെ കാത്തിരിപ്പ് നീളുകയാണ്.

 

Trending News