പുന്നമടയുടെ ജലോത്സവം നാളെ; ആവേശത്തിരയുയരുമ്പോള്‍ നെഹ്റുവിന്‍റെ വെള്ളിക്കപ്പ് ആർക്ക്?

ഒരു മാസം നീണ്ട പരിശീലനത്തിലൊടുവിൽ പുന്നമടക്കായലിൽ നാളെ ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടമാണ്. 1200 മീറ്റർ നീളമുള്ള ട്രാക്കിൽ 20 ചുണ്ടൻ വള്ളങ്ങളും  79 കളിവള്ളങ്ങളും മത്സരിക്കും. ഒന്നിനൊന്ന് മികവാർന്ന താകും ഓരോ ഹീറ്റ്സും. നെഹ്റുവിന്റെ കൈയ്യൊപ്പ് ചാർത്തിയ വെള്ളിക്കപ്പ് ആര് നേടും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Edited by - Zee Malayalam News Desk | Last Updated : Sep 3, 2022, 03:32 PM IST
  • ജലമേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി കളക്ടർ വി ആർ കൃഷ്ണ തേജ അറിയിച്ചു.
  • രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വള്ളംകളി ആയതു കൊണ്ട് തന്നെ വലിയ ആവേശത്തിലാണ് വള്ളംകളി പ്രേമികൾ.
  • വീയപുരവും, നിരണവും, നടുഭാഗവും, ആയാപറമ്പ് പാണ്ടിയും അടങ്ങുന്ന ജലരാജാക്കന്മാർ അണിനിരക്കുമ്പോൾ ആവേശം കൊടുമുടി കയറും.
പുന്നമടയുടെ ജലോത്സവം നാളെ; ആവേശത്തിരയുയരുമ്പോള്‍ നെഹ്റുവിന്‍റെ വെള്ളിക്കപ്പ് ആർക്ക്?

ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്രുട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ നടക്കും. കോവിഡ്  മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വള്ളംകളി നടക്കുന്നത്. അര ലക്ഷത്തോളം പേർ മത്സരം കാണാൻ എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ  പ്രതീക്ഷ.

ഒരു മാസം നീണ്ട പരിശീലനത്തിലൊടുവിൽ പുന്നമടക്കായലിൽ നാളെ ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടമാണ്. 1200 മീറ്റർ നീളമുള്ള ട്രാക്കിൽ 20 ചുണ്ടൻ വള്ളങ്ങളും  79 കളിവള്ളങ്ങളും മത്സരിക്കും. ഒന്നിനൊന്ന് മികവാർന്ന താകും ഓരോ ഹീറ്റ്സും. നെഹ്റുവിന്റെ കൈയ്യൊപ്പ് ചാർത്തിയ വെള്ളിക്കപ്പ് ആര് നേടും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Read Also: Amit Shah In Thiruvananthapuram: അമിത് ഷാ തിരുവനന്തപുരത്ത്; ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും

ജലമേളയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി കളക്ടർ വി ആർ കൃഷ്ണ തേജ അറിയിച്ചു. അമ്പതിനായിരത്തോളം കാണികൾ എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ കണക്കുകൂട്ടൽ. നഗരത്തിൽ പലയിടങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വള്ളംകളി ആയതു കൊണ്ട് തന്നെ വലിയ ആവേശത്തിലാണ് വള്ളംകളി പ്രേമികൾ. ഹാട്രിക് പ്രതീക്ഷയുമായി നിലവിലെ ചാമ്പ്യൻമാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് മഹാദേവി കാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിൽ എത്തുമ്പോൾ കുമരകം ബോട്ട് ക്ലബ് തുഴയുന്നത് സെന്റ് പയസ് ടെൻതിൽ ആണ്. 

Read Also: MB Rajesh: സ്പീക്കർ എംബി രാജേഷ് ഇന്ന് രാജിവെക്കും; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ഓളപ്പരപ്പിലെ ചക്രവർത്തി കാരിച്ചാൽ ഇത്തവണ യുബി സി കൈനകരിക്കൊപ്പവും. വിജയപ്രതീക്ഷ ഏറെയുള്ള കേരളാ പൊലീസ് ടീം  ചമ്പക്കുളം വള്ളത്തിൽ മത്സരിക്കും.  നാല് വള്ളങ്ങൾ വീതം 5 ഹീറ്റ്സുകളിലായാണ് മത്സരം. ഓരോ ഹീറ്റ്സിലും നാല് വള്ളങ്ങൾ വീതം മത്സരിക്കും. 

മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തി റങ്ങുന്നത്. വീയപുരവും, നിരണവും, നടുഭാഗവും, ആയാപറമ്പ് പാണ്ടിയും അടങ്ങുന്ന ജലരാജാക്കന്മാർ അണിനിരക്കുമ്പോൾ ആവേശം കൊടുമുടി കയറും. കരയിലും വെള്ളത്തിലും ആർപ്പോ വിളിക്കളുയരാൻ ഇനി ഒരു രാപ്പകൽ മാത്രം ബാക്കി.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News