Fireforce New Vehicles: അഗ്നിരക്ഷാ സേനക്ക് 88 പുത്തൻ വാഹനങ്ങൾ, ഏത് പ്രതികൂല കാലാവസ്ഥയിലും ഒാടും

ഏത് കാലാവസ്ഥയിലും സഞ്ചരിക്കുന്ന വാഹനങ്ങളിലൊന്നാണിത്

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 03:35 PM IST
  • 30 ജീപ്പ് ,30 മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ,18 ആംബുലൻസുകൾ,10 ഫോം ടെണ്ടറുകൾ എന്നിവയാണ് ഇന്ന് സേനയുടെ ഭാഗമായത്
  • പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ അനുയോജ്യമാണ് മൾട്ടി യൂട്ടിലിറ്റി വെഹിക്കിളുകൾ
  • .പെട്രോളിയം രാസ ദുരന്തങ്ങളിൽ പ്രതികരണ ശേഷിയുള്ളവയാണ് വലിയ ഫോം ടെണ്ടറുകൾ.
Fireforce New Vehicles: അഗ്നിരക്ഷാ സേനക്ക് 88 പുത്തൻ വാഹനങ്ങൾ, ഏത് പ്രതികൂല കാലാവസ്ഥയിലും ഒാടും

തിരുവനന്തപുരം: അഗ്നിരക്ഷാ സേനക്കായി പുതിയതായി വാങ്ങിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഒാഫ് ചെയ്തു. ഏത് കാലാവസ്ഥയിലും ഏതു പ്രതികൂല സാഹചര്യത്തിലും ഒാടുന്ന 88 വാഹനങ്ങളാണ് സേനക്കായി എത്തിയിരിക്കുന്നത്.

തിരുവനന്തപുരം  സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു .30 ജീപ്പ് ,30 മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ,18 ആംബുലൻസുകൾ,10 ഫോം ടെണ്ടറുകൾ എന്നിവയാണ് ഇന്ന് സേനയുടെ ഭാഗമായത്.

ALSO READ: Pink Protection Project മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു, കാണാം ചിത്രങ്ങൾ

പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ അനുയോജ്യമാണ് മൾട്ടി യൂട്ടിലിറ്റി വെഹിക്കിളുകൾ (Muv) . പെട്രോളിയം  രാസ ദുരന്തങ്ങളിൽ പ്രതികരണ ശേഷിയുള്ളവയാണ് വലിയ ഫോം ടെണ്ടറുകൾ.കുറച്ച് വർഷങ്ങളായി അഗ്നിരക്ഷാസേനയുടെ നവീകരണം നടന്നു വരികയാണ്. അത്യാധുനിക ഉപകരണങ്ങളും,വാഹനങ്ങളും സേനക്ക് കൂടുതൽ ശക്തി പകരുമെന്നാണ് വിലയിരുത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News