New Year Liqour Sale : 'അടിച്ച് തിമിർത്ത്' 2024നെ സ്വാഗതം ചെയ്ത് മലയാളികൾ; പുതുവത്സരത്തലേന്ന് റെക്കോർഡ് മദ്യവിൽപ്പന

New Year 2024 Eve Liquor Sales in  Kerala : തിരുവനന്തപുരം പവര്‍ഹൗസ് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ തുകയുടെ മദ്യം വിറ്റത്

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 08:05 PM IST
  • 1.02 കോടി രൂപയുടെ മദ്യമാണ് തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലൂടെ കഴിഞ്ഞ ദിവസം വിറ്റു പോയത്.
  • രണ്ടാം സ്ഥാനത്ത് എറണാകുളം രവിപുരത്തെ ബിവറേജസ് ഔട്ട്ലെറ്റാണ്
New Year Liqour Sale : 'അടിച്ച് തിമിർത്ത്' 2024നെ സ്വാഗതം ചെയ്ത് മലയാളികൾ; പുതുവത്സരത്തലേന്ന് റെക്കോർഡ് മദ്യവിൽപ്പന

Kerala New Year 2024 Liqour Sale : 2024ന്റെ പുതുവത്സരരാവിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോർഡ് മദ്യ വിൽപ്പന. സംസ്ഥാന സർക്കാരിന്റെ ബിവറേജസ് കോർപ്പറേഷൻ വഴി മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31ന് വിറ്റു പോയത്. ഇതിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് തിരുവനന്തപുരം പവര്‍ഹൗസ് ബെവ്കോ ഔട്ട്ലെറ്റിലാണ്. 1.02 കോടി രൂപയുടെ മദ്യമാണ് തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലൂടെ കഴിഞ്ഞ ദിവസം വിറ്റു പോയത്.

രണ്ടാം സ്ഥാനത്ത് എറണാകുളം രവിപുരത്തെ ബിവറേജസ് ഔട്ട്ലെറ്റാണ്. 77 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിൽപ്പന നടത്തിയത്. മൂന്നാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുടിയലെ ഔട്ട്ലെറ്റിൽ നിന്നും 76 ലക്ഷം രൂപയുടെ മദ്യം വിറ്റു പോയി.

ALSO READ : Happy New Year 2024: പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ലോകം

ക്രിസ്മസ് ന്യൂ ഇയർ (ഡിസംബർ 22 മുതൽ ഡിസംബർ 30 വരെ) കണക്കുകൾ കൂട്ടി ചേർക്കുമ്പോൾ സംസ്ഥാനത്ത് ആകെ വിറ്റു പോയത് 543.13 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതെ കാലയളവിൽ ബിവറേജസ് കോർപ്പറേഷനിൽ നിന്നും വിറ്റു പോയത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News