എൻ.ഐ.എ റിപ്പോർട്ട്;മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.

Last Updated : Aug 6, 2020, 03:26 PM IST
  • മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
  • സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി
  • മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാൻ ഇനിയും വൈകിയാൽ കേരളത്തിന് വലിയ നാണക്കേടുണ്ടാകുമെന്നും സുരേന്ദ്രൻ
എൻ.ഐ.എ റിപ്പോർട്ട്;മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം:മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ  കോടതിയിൽ സമർപ്പിച്ച 
സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആവശ്യപെട്ടു.  
മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ ആൾക്ക് വലിയ സ്വാധീനമുള്ളതായി എൻ.ഐ.എ പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് 
അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
 യു.എ.ഇ കോൺസുലേറ്റിലും കേരളസർക്കാരിലും  നിർണായക സ്വാധീനമുള്ള അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരെയാണ് മുഖ്യമന്ത്രി സംരക്ഷിച്ചു പോന്നത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ബി.ജെ.പി പറഞ്ഞ കാര്യങ്ങൾ എൻഐഎ ശരിവെച്ചിരിക്കുന്നു.  മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തൻ്റെ മെൻ്ററായിരുന്നെന്നാണ് സ്വപ്‌ന പറഞ്ഞത്. രാജ്യദ്രോഹികളുടെ മെൻ്ററാകാനാണോ തൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്ന് സുരേന്ദ്രൻ ചോദിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്‌ന പ്രതിഫലം പറ്റിയിരുന്നുവെന്നതും പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്‌പെയ്‌സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയതെന്നതും ഗുരുതരമായ വീഴ്ചയാണ്.

Also Read:സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം വഴിതെറ്റിക്കാൻ സിപിഎം ശ്രമം: കെ. സുരേന്ദ്രൻ
വിദേശത്ത് ഉൾപ്പടെ സ്വപ്നയ്ക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നത് അന്താരാഷ്ട്ര ബന്ധങ്ങളുടെ തെളിവാണ്. 
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാൻ ഇനിയും വൈകിയാൽ കേരളത്തിന് വലിയ നാണക്കേടുണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപെട്ട് മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് ആവശ്യപെട്ട് ബിജെപി പ്രക്ഷോഭം നടത്തുകയാണ്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് ഉപവാസ സമരം നടത്തുകയാണ്.
ഒപ്പം തന്നെ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വെര്‍ച്വല്‍ റാലികളും നടക്കുന്നുണ്ട്.

 

Trending News