കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു. നിപ സ്ഥിരീകരിച്ച പതിനാലുകാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 15ന് രോഗലക്ഷണങ്ങളോടെ കുട്ടിയെ മലപ്പുറം പാണ്ടിക്കാട്ടെ ക്ലിനിക്കിലും തുടർന്ന് സ്വകാശ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കും. മലപ്പുറം പാണ്ടിക്കാടാണ് പ്രഭവ കേന്ദ്രം. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ മുറികൾ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് ജാഗ്രത നിർദ്ദേശം നൽകി. മാസ്ക് നിർബന്ധമായി ധരിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദേശം.
ALSO READ: കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവ്
അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. മുഖ്യമന്ത്രി സ്ഥിതി വിലയിരുത്തി. നിയന്ത്രണം ഏർപ്പെടുത്തിയ മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിക്കാൻ സാധ്യത. കേരളത്തിൽ അഞ്ചാം തവണയാണ് നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 മെയ് 19ന് കോഴിക്കോടാണ് കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത്. 2021ലും 2023ലും രണ്ടുതവണ കൂടി കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചു. 2019 ൽ എറണാകുളത്ത് നിപ്പ റിപ്പോർട്ട് ചെയ്തു. ഇതുവരെ 21 പേർ മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.