AC ഇല്ലാത്ത റൂമിലിരുന്ന് 5 മണിക്കൂറോളം ചര്‍ച്ച നടത്തുന്നത് ആരോഗ്യത്തിന് ഹാനികരം!!

  പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പരിഹസിച്ച്  പാര്‍ലമെന്ററികാര്യ മന്ത്രി എ  കെ ബാലന്‍.

Last Updated : Aug 24, 2020, 09:27 AM IST
  • അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി എ കെ ബാലന്‍
  • അവിശ്വാസ പ്രമേയത്തിന്‍റെ ഭാഗമായി AC ഇല്ലാത്ത റൂമിലിരുന്ന് അഞ്ച് മണിക്കൂറോളം ചര്‍ച്ച നടത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും മന്ത്രി
AC ഇല്ലാത്ത റൂമിലിരുന്ന്  5  മണിക്കൂറോളം ചര്‍ച്ച നടത്തുന്നത് ആരോഗ്യത്തിന് ഹാനികരം!!

തിരുവനന്തപുരം:  പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പരിഹസിച്ച്  പാര്‍ലമെന്ററികാര്യ മന്ത്രി എ  കെ ബാലന്‍.

അവിശ്വാസ പ്രമേയത്തോടെ പ്രതിപക്ഷം പരിഹാസ്യരാകുമെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള നാണക്കേട് പ്രതിപക്ഷത്തിന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 കേരള നിയമസഭയില്‍ ഒരു അവിശ്വാസ പ്രമേയത്തിന് പ്രസക്തിയില്ല. അവിശ്വാസ പ്രമേയത്തിന്‍റെ  ഭാഗമായി എയര്‍കണ്ടീഷന്‍ ഇല്ലാത്ത റൂമിലിരുന്ന് അഞ്ച് മണിക്കൂറോളം ചര്‍ച്ച നടത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും  മന്ത്രി അഭിപ്രായപ്പെട്ടു ...!!

സഭയിലെ ഭൂരിപക്ഷം ആളുകളും റിവേഴ്‌സ് ക്വാറന്റീനില്‍ പോകേണ്ടവരാണ്. രാജ്യസഭയിലേക്കുള്ള ഇലക്ഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുന്നതായിരുന്നു ഉചിതം. കാരണം ഒരു മത്സരത്തിനുള്ള പ്രസക്തിപോലുമില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നില്‍ രണ്ട് വോട്ടിന്‍റെ  ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയം വന്നുകഴിഞ്ഞാലും ദയനീയമായ പരാജയം ആയിരിക്കും. കഴിഞ്ഞ നിയമസഭ ചേര്‍ന്നപ്പോഴുള്ള അംഗങ്ങള്‍പോലും ഇപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം ഉണ്ടാവില്ലെന്നും അതുകൊണ്ട് കൂടുതല്‍ പരിഹാസ്യരാകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷം ഉയര്‍ത്തുന്ന ഓരോ ആരോപണങ്ങള്‍ക്കും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാന്‍ എല്‍ഡിഎഫിന് കഴിയും. ഓരോ ദിവസം ചെല്ലുംതോറും ഇടതുപക്ഷത്തിനെതിരെ ഉണ്ടാക്കിയ ആരോപണങ്ങളെല്ലാം ഇല്ലാതാവുകയാണ്. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവര്‍ക്ക് കിട്ടിയ വൈക്കോല്‍ തുമ്പിനെ   ഉപയോഗപ്പെടുത്തി കള്ള പ്രചരണം നടത്തുകയാണ്  മന്ത്രി ആരോപിച്ചു.

Also read: ആരോപണങ്ങളുടെ ആവനാഴിയുമായി പ്രതിപക്ഷം, തടുക്കാന്‍ ഭരണപക്ഷം, നിയമസഭ ഇന്ന്...

വി ഡി സതീശന്‍ ആണ് കേരള നിയമസഭയുടെ പതിനാറാമത്തെ അവിശ്വാസ പ്രമേയ൦ ഇന്ന്   അവതരിപ്പിക്കുക.  

ബിജെപി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് പിസി ജോര്‍ജും പറഞ്ഞിരുന്നു. കേരളത്തിലേത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാരാണെന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. തന്നിഷ്ടത്തോടെ മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ പെരുമാറുന്ന മുഖ്യമന്ത്രിയാണ്. മന്ത്രിസഭയും കൂട്ടുത്തവാദിത്തമില്ല. അതികൊണ്ടാണ് യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണക്കുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി..

Trending News