കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു

ബസുകളിൽ തിരക്ക് കുറയ്ക്കാൻ നിർദേശം നൽകിയെന്നും നിലവിൽ സർവീസുകൾ നിർത്തേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 18, 2022, 10:25 PM IST
  • ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്ന് ആരോ​ഗ്യ വകുപ്പ് ഡയറക്ടറോട് സിഎംഡി അഭ്യർത്ഥിച്ചിട്ടുണ്ട്
  • അതിനുളള ക്രമീകരണങ്ങൾ നടക്കുകയാണ്
  • ആദ്യ ഘട്ടത്തിൽ കണ്ടക്ടർമാർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക
  • ആശുപത്രികളിൽ പ്രത്യേക വാക്സിനേഷൻ നടത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി
കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ലെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. പ്രതിസന്ധിയെന്നത് ഒരു വിഭാഗം ജീവനക്കാരുടെ പ്രചാരണം മാത്രമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കും. ബസുകളിൽ തിരക്ക് കുറയ്ക്കാൻ നിർദേശം നൽകിയെന്നും നിലവിൽ സർവീസുകൾ നിർത്തേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്ന്  ആരോ​ഗ്യ വകുപ്പ് ഡയറക്ടറോട് സിഎംഡി അഭ്യർത്ഥിച്ചിട്ടുണ്ട്. അതിനുളള ക്രമീകരണങ്ങൾ നടക്കുകയാണ്. ആദ്യ ഘട്ടത്തിൽ കണ്ടക്ടർമാർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.

ALSO READ: Covid Update| ഭീകരാവസ്ഥയിലൂടെ സംസ്ഥാനം, 28,481 പേര്‍ക്ക് കോവിഡ്, 39 മരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ

സ്കൂൾ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നടക്കുന്നതിനാൽ ‍ഡിപ്പോകളിൽ  വാക്സിനേഷൻ ക്യാമ്പ് നടത്താനുള്ള ബുദ്ധിമുട്ട് ആരോ​ഗ്യവകുപ്പ് അറിയിച്ചതിനെ തുടർന്ന്  ആശുപത്രികളിൽ പ്രത്യേക വാക്സിനേഷൻ നടത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

3431 ബസുകളാണ് ചൊവ്വാഴ്ച സർവ്വീസ് നടത്തിയത്. 1388  ബസുകൾ തിരുവനന്തപുരത്ത് മാത്രമായി സർവ്വീസ് നടത്തി കൊണ്ടിരിക്കുന്നു. 700 ബസുകൾ മാത്രം സർവ്വീസ് നടത്തുന്നുവെന്ന തരത്തിൽ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഎംഡിയും വ്യക്തമാക്കി. ബസുകൾ നിർത്തലാക്കി അവധി നേടുന്നതിന് വേണ്ടി ഒരു വിഭാ​ഗം ജീവനക്കാരാണ് ഈ പ്രചരണം നടത്തുന്നതെന്നും സിഎംഡി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News