Wayanad landslide: മുണ്ടക്കൈയിലെ തിരച്ചിൽ വിഫലം; മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല

Wayanad landslide rescue mission day 4: ഫ്ലഡ് ലൈറ്റുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉൾപ്പെടെ എത്തിച്ച് ദ്രുതഗതിയിലുള്ള തിരച്ചിൽ നടത്തിയെങ്കിലും മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2024, 09:24 PM IST
  • ആദ്യ രണ്ട് തവണയും മണ്ണിനടിയില്‍ നിന്ന് ശക്തമായ സിഗ്നലാണ് ലഭിച്ചത്.
  • മൂന്നാം തവണ സിഗ്നല്‍ ലഭിക്കാതിരുന്നതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങി.
  • മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാത്രിയും പരിശോധന തുടരണമെന്ന് നിര്‍ദ്ദേശം എത്തി.
Wayanad landslide: മുണ്ടക്കൈയിലെ തിരച്ചിൽ വിഫലം; മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയില്‍ രാത്രി വൈകിയും നടത്തിയ തിരച്ചിൽ വിഫലം. റഡാറിന്റെ സി​ഗ്നലിൽ ജീവന്റെ തുടിപ്പ് കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇതോടെ നാലാം ദിനമായ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. 

തിരച്ചിലിനൊടുവിൽ മനുഷ്യ സാന്നിധ്യമല്ല കണ്ടെത്തിയതെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. പാമ്പിന്റെയോ തവളയുടേയോ സി​ഗ്നലാകാം ലഭിച്ചതെന്നാണ് ദൗത്യസംഘത്തിന്റെ നി​ഗമനം. ജീവന്റെ തുടിപ്പ് എന്ന പ്രതീക്ഷയിലായിരുന്നു രാത്രി വൈകിയുള്ള തിരച്ചിൽ. ഇനി നാളെ രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും.

ALSO READ: മാനവും മനസും അശാന്തം......കാണാതായവരിൽ 49 കുട്ടികൾ

ആദ്യ രണ്ട് തവണയും മണ്ണിനടിയില്‍ നിന്ന് ശക്തമായ സിഗ്നലാണ് ലഭിച്ചത്. എന്നാല്‍, മൂന്നാം തവണ സിഗ്നല്‍ ലഭിക്കാതിരുന്നതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങി. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാത്രിയും പരിശോധന തുടരണമെന്ന് നിര്‍ദ്ദേശം എത്തിയതോടെ ദൗത്യസംഘം മടങ്ങിയെത്തുകയും റഡാറില്‍ നിന്ന് സിഗ്നല്‍ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് പരിശോധന നടത്തുകയുമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News