CoronaVirus;സാലറി ചലഞ്ച്;"മുഖ്യമന്ത്രിക്ക് വേണ്ടേ?;എത്രവേണമെങ്കിലും പ്രധാനമന്ത്രിക്ക് കൊടുക്കും"

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് വിമര്‍ശനം  

Last Updated : Mar 31, 2020, 09:59 AM IST
CoronaVirus;സാലറി ചലഞ്ച്;"മുഖ്യമന്ത്രിക്ക് വേണ്ടേ?;എത്രവേണമെങ്കിലും പ്രധാനമന്ത്രിക്ക് കൊടുക്കും"

തിരുവനന്തപുരം:കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനോട് വിമര്‍ശനം  
ഉയര്‍ത്തി ബിജെപി അനുകൂല അധ്യാപക സംഘടനയായ നാഷണല്‍ ടീച്ചേഴ്സ് യൂണിയന്‍ രംഗത്ത്.

മുഖ്യമന്ത്രി സാലറി ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തിയെന്ന് പറയുന്ന എന്‍ടിയു നേതാവ് 
വി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ച് വിവേചനം കാട്ടരുതെന്നും ആവശ്യപെടുന്നു.കഴിഞ്ഞ പ്രളയകാലത്ത് 
എല്ലാ സംഘടനകളുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടികാട്ടുന്നു.

സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയു വുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ബിജെപി അനുകൂല സംഘടനയെ 
അവഗണിക്കുകയാണെന്നാണ് അവരുടെ ആക്ഷേപം.അത് കൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചില്‍ തങ്ങളുടെ പണം 
വേണ്ടേ എന്നും എന്‍ടിയു ചോദിക്കുന്നു.തങ്ങള്‍ക്ക് ഒരു പ്രധാനമാന്ത്രിയുണ്ട്, അദ്ദേഹത്തിനുമുണ്ട് റിലീഫ് ഫണ്ട്... 
താങ്കൾക്ക് വേണ്ടെങ്കിൽ ഞങ്ങൾ അവിടെ കൊടുക്കും സർ, 
പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക്,എത്ര വേണമെങ്കിലും,എന്നാണ് എന്‍ടിയു നേതാവ് വി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

എന്‍ടിയു നേതാവ് വി ഉണ്ണികൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,

Trending News