കേരളത്തിൽ 7 പേർക്ക് കൂടി ഒമിക്രോൺ, ആകെ രോ​ഗികൾ 64

പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 08:04 PM IST
  • ഏഴ് പേർക്ക് കൂടി സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു.
  • കേരളത്തിൽ ആകെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി.
  • പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ 7 പേർക്ക് കൂടി ഒമിക്രോൺ, ആകെ രോ​ഗികൾ 64

തിരുവനന്തപുരം: ഏഴ് പേർക്ക് കൂടി സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ഇതോടെ കേരളത്തിൽ ആകെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി. പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. 

പത്തനംതിട്ടയിൽ ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ (32 വയസും, 40 വയസും) യുഎഇയില്‍ നിന്ന് വന്നതും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28 വയസ്) വന്നതുമാണ്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9 വയസ്) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37 വയസ്) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48 വയസ്) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. 

Also Read: Kerala COVID Update | സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കോവിഡ്; ആകെ കോവിഡ് മരണം 47,000 പിന്നിട്ടു

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

Also Read: ബൂസ്റ്റർ ഡോസ്; 60 വയസിന് മുകളിലുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണ്ട, കേന്ദ്രം

അതേസമയം കേരളത്തില്‍ ഇന്ന് 2474 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3052 പേര്‍ രോഗമുക്തി നേടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News