ലോഡ്ജ് മുറിയില്‍ കഞ്ചാവ് വേട്ട

രണ്ടു കിലോ കഞ്ചാവുമായിട്ടാണ് താമരശ്ശേരി സ്വദേശി പിടിയിലായത്. താമരശേരി പൂനൂര്‍ ഉണ്ണിക്കുളം ഉമ്മിണി കുന്നുമ്മല്‍ മുഹമ്മദ് മിലാദിനെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.  

Last Updated : Nov 29, 2019, 10:24 AM IST
  • രണ്ടു കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശി കോഴിക്കോട് പിടിയില്‍.
  • കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് ലോഡ്ജ് മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.
  • ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് മുഹമ്മദ്‌ അന്വേഷണ സംഘത്തോട് പറഞ്ഞു.
ലോഡ്ജ് മുറിയില്‍ കഞ്ചാവ് വേട്ട

കോഴിക്കോട്: ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍.

രണ്ടു കിലോ കഞ്ചാവുമായിട്ടാണ് താമരശ്ശേരി സ്വദേശി പിടിയിലായത്. താമരശേരി പൂനൂര്‍ ഉണ്ണിക്കുളം ഉമ്മിണി കുന്നുമ്മല്‍ മുഹമ്മദ് മിലാദിനെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് ലോഡ്ജ് മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. 

രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്ക്വാഡ് കനത്ത നിരീക്ഷണമാണ് നടത്തിയിരുന്നത്. ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കഞ്ചാവ് രഹസ്യമായിട്ട് സൂക്ഷിച്ചിരുന്നതായിരുന്നു. 

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് മുഹമ്മദ്‌ അന്വേഷണ സംഘത്തോട് പറഞ്ഞു. മുഹമ്മദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Also read: രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Trending News