രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ആലപ്പുഴ ഹരിപ്പാട് വില്ലേജില്‍ അനീഷ്‌ഭവനത്തിലെ അനീഷിനെയാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.  

Last Updated : Nov 25, 2019, 10:34 AM IST
  • രണ്ടരക്കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശി തൃപ്പുണ്ണിത്തുറയില്‍ അറസ്റ്റില്‍.
  • കഴിഞ്ഞമാസം കഞ്ചാവ് പിടികൂടിയ ഒറീസ സ്വദേശിയില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
  • കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന കഞ്ചാവ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തൃപ്പുണ്ണിത്തുറ: രണ്ടരക്കിലോ കഞ്ചാവുമായി ഒരാള്‍ തൃപ്പുണ്ണിത്തുറയില്‍ അറസ്റ്റില്‍.

ആലപ്പുഴ ഹരിപ്പാട് വില്ലേജില്‍ അനീഷ്‌ഭവനത്തിലെ അനീഷിനെയാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞമാസം കഞ്ചാവ് പിടികൂടിയ ഒറീസ സ്വദേശിയില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. കേരളത്തിലേയ്ക്ക് കഞ്ചാവ് അയക്കുന്നത് കോയമ്പത്തൂരില്‍ നിന്നുമാണെന്നും ട്രെയിന്‍ മാര്‍ഗ്ഗമാണ് എത്തിക്കുന്നതെന്നും ഇയാള്‍ പൊലീസിനോട് മൊഴി നല്‍കിയിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അനീഷിനെ പിടിച്ചത്. 

അന്യനാടുകളില്‍ നിന്നും കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന കഞ്ചാവ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുകൊടുക്കാറുണ്ടെന്നും അതിനായി പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകള്‍ ഉണ്ടെന്നും അതുവഴിയാണ് വില്‍പന നടക്കുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതിനെതുടര്‍ന്ന്‍ എക്സൈസ് അധികൃതര്‍ കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്.  

Also read: വാളയാറില്‍ 11 കിലോ കഞ്ചാവ് പിടികൂടി!

Trending News