കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വേണ്ടെന്ന് കുടുംബം. ഇക്കാര്യം കുടുംബം രേഖാമൂലം സർക്കാരിനെ അറിയിച്ചു. ഔദ്യോഗിക ബഹുമതി വേണ്ടെന്നത് ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം ആയിരുന്നുവെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മതി സംസ്കാര ചടങ്ങുകളെന്ന് വ്യക്തമാക്കി കൊണ്ട് ഉമ്മൻ ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ ഇന്നലെ (ജൂൺ 18) പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ ആണ് മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവച്ചത്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് ദർബാർ ഹാളിലും, ഉമ്മൻ ചാണ്ടി പതിവായി പോകാറുണ്ടായിരുന്ന പള്ളിയിലും, ഇന്ദിരാ ഭവനിലും ഇന്നലെ പൊതുദർശനത്തിന് വച്ചിരുന്നു. ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. എ കെ ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അർപ്പിച്ചത്.
കോട്ടയത്തേക്ക് വിലാപയാത്രയായി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വാഹനം കടന്നു പോകുമ്പോൾ ആയിരക്കണക്കിന് ആളുകളാണ് വഴിയരികിൽ കണ്ണീരോടെ തഹ്ങളുടെ പ്രിയനേതാവിനെ അവസാനമായി കാണാൻ കാത്തു നിൽക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...