സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേയ്ക്ക് മാറ്റി

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ബാംഗ്ലൂര്‍ കോടതി ഒക്ടോബര്‍ ഏഴിലേയ്ക്ക് മാറ്റി. ബാഗ്ലൂര്‍ സിറ്റി സിവിൽ കോടതിയാണ് വിധി മാറ്റിയത്.

Last Updated : Sep 23, 2017, 05:47 PM IST
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേയ്ക്ക് മാറ്റി

ബാംഗ്ലൂര്‍: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ വിധി പറയുന്നത് ബാംഗ്ലൂര്‍ കോടതി ഒക്ടോബര്‍ ഏഴിലേയ്ക്ക് മാറ്റി. ബാഗ്ലൂര്‍ സിറ്റി സിവിൽ കോടതിയാണ് വിധി മാറ്റിയത്.

സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ബാഗ്ലൂര്‍ വ്യവസായി എം.കെ.കുരുവിള നൽകിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉമ്മൻ ചാണ്ടിയുടെ ഹര്‍ജിയാണിത്. നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 
നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.

ഈ കേസിലെ അഞ്ചാംപ്രതിയാണ് ഉമ്മന്‍ചാണ്ടി.  ഉമ്മന്‍ ചാണ്ടി, ആന്‍ഡ്രൂസ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബെല്‍ജിത്ത്, ബിനു നായര്‍ എന്നിവരായിരുന്നു പ്രതികള്‍. നേരത്തെ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി കോടതി റദ്ദാക്കിയിരുന്നു. 

Trending News