ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെന്നിത്തല

ഇതിനെതിരെ വാർത്താ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ എൻഐഎയെ തള്ളിപ്പറയുകയാണോ എന്നും ചോദിച്ചു.   

Last Updated : Sep 17, 2020, 12:24 PM IST
    • സ്വർണക്കടത്ത് മുതൽ ലൈഫ് മിഷൻ തട്ടിപ്പ് വരെയുള്ള കാര്യങ്ങളിലെ വീഴ്ചകളിലും അഴിമതികളിലും ക്ഷോഭിക്കാതെ വ്യക്തമായ മറുപടി മുഖ്യമന്ത്രി നൽകണമെന്ന ആവശ്യവുമായി ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്തയച്ചിരുന്നു.
    • ശശീന്ദ്രന്റെയും ഇപി ജയരാജന്റെയും കാര്യത്തിൽ സ്വീകരിച്ച നിലപാട് എന്തുകൊണ്ടാണ് ജലീലിന്റെ കാര്യത്തിൽ സ്വീകരിക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു.
ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ചെന്നിത്തല

തിരുവനന്തപൂരം: മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ഒരു അസാധാരണ സംഭവമാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) രംഗത്ത്.  ഇന്ന് രാവിലെ ആറുമണിയോടെയാണ് മന്ത്രി കെടി ജലീൽ എൻഐഎയുടെ ആവശ്യപ്രകാരം ചോദ്യം ചെയ്യലിനായി കൊച്ചി എൻഐഎ ഓഫീസിൽ എത്തിയത്. 

ഇതിനെതിരെ വാർത്താ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ എൻഐഎയെ തള്ളിപ്പറയുകയാണോ എന്നും ചോദിച്ചു.  മാത്രമല്ല ശശീന്ദ്രന്റെയും ഇപി ജയരാജന്റെയും കാര്യത്തിൽ സ്വീകരിച്ച നിലപാട് എന്തുകൊണ്ടാണ് ജലീലിന്റെ കാര്യത്തിൽ സ്വീകരിക്കാത്തതെന്ന്  ചെന്നിത്തല ചോദിച്ചു. 

Also read: NIA ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

ജലീൽ അധികാരത്തിൽ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സർക്കാരിന് അധികാരത്തിൽ തുടരാൻ ഒരു അർഹതയും ഇല്ലെന്നും പറഞ്ഞു.  മാത്രമല്ല സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിപക്ഷ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Also read: Gold smuggling case: കെ. ടി. ജലീലിനെ NIA വീണ്ടും ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് മുതൽ ലൈഫ് മിഷൻ തട്ടിപ്പ് വരെയുള്ള കാര്യങ്ങളിലെ വീഴ്ചകളിലും അഴിമതികളിലും ക്ഷോഭിക്കാതെ വ്യക്തമായ മറുപടി മുഖ്യമന്ത്രി നൽകണമെന്ന ആവശ്യവുമായി ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്തയച്ചിരുന്നു.  കേരളത്തിൽ ഇത്രയേറെ ആരോപണങ്ങളും ആക്ഷേപങ്ങളും നേരിട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചതായിട്ടാണ് സൂചന. 

Trending News