Pinarayi Vijayan: താങ്കള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയാണെന്ന് സതീശന്‍, ജനങ്ങളുടെ ദാസനാണെന്ന് തിരുത്തി മുഖ്യമന്ത്രി

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് നിങ്ങള്‍. നവകേരളസദസ്സില്‍ യാത്ര ചെയ്തപ്പോള്‍ താങ്കൾക്ക് തോന്നി താങ്കള്‌ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നുവെന്ന് വിഡി സതീശൻ സഭയിൽ പറഞ്ഞു. ഇതിനിടയിലാണ് ഈ പരാമർശത്തിൽ ഇടപെട്ടു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2024, 02:55 PM IST
  • എന്നാൽ മുഖ്യമന്ത്രി മറുപടി നൽകിയതിന് ശേഷവും മഹാരാജാവല്ല എന്ന് പ്രതിപക്ഷനേതാവ് വീണ്ടും അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.
  • അധികാരം കയ്യില്‍ വന്നപ്പോള്‍ നിങ്ങള് അത് ഉപയോ​ഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവരെ വരെ ന്യായീകരിച്ചു.
Pinarayi Vijayan: താങ്കള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയാണെന്ന് സതീശന്‍, ജനങ്ങളുടെ ദാസനാണെന്ന് തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭിൽ വാക്ക് പോരാട്ടവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും. എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസം​ഗത്തിലാണ് വാക്പോര് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനോട് താങ്കൾ മഹാരാജാവല്ലെന്നും മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ അത് തിരുത്തിക്കൊണ്ട് താൻ താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് നിങ്ങള്‍. നവകേരളസദസ്സില്‍ യാത്ര ചെയ്തപ്പോള്‍ താങ്കൾക്ക് തോന്നി താങ്കള്‌ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നുവെന്ന് വിഡി സതീശൻ സഭയിൽ പറഞ്ഞു. ഇതിനിടയിലാണ് ഈ പരാമർശത്തിൽ ഇടപെട്ടു കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഞാന്‍ മഹാരാജാവൊന്നുമല്ല, ജനങ്ങളുടെ ദാസനാണ്. എല്ലാ കാലത്തും ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ കൂടെയാണ് നിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

ALSO READ: തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ 58 കാരന് പരിക്ക്

എന്നാൽ മുഖ്യമന്ത്രി മറുപടി നൽകിയതിന് ശേഷവും മഹാരാജാവല്ല എന്ന് പ്രതിപക്ഷനേതാവ് വീണ്ടും അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. അധികാരം കയ്യില്‍ വന്നപ്പോള്‍ നിങ്ങള് അത് ഉപയോ​ഗിച്ച് പാവപ്പെട്ട കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവരെ വരെ ന്യായീകരിച്ചു. ആ കുട്ടികളെ മുഴുവന്‍ നിങ്ങൾ മര്‍ദ്ദിച്ചു. നിങ്ങള്‍ വിചാരിച്ചു നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല. നിങ്ങള്‍ മഹാരാജാവല്ല എന്നാണ് കേരളം നിങ്ങളെ ഓര്‍മ്മപ്പെടുത്തിയത്.'സതീശന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News