UAPA വിഷയത്തില്‍ അഭിപ്രായഭിന്നതയില്ല, മാധ്യമ വാര്‍ത്തകള്‍ തള്ളി പി മോഹനന്‍

UAPA വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നതയില്ല എന്ന് വ്യക്തമാക്കി സിപിഎം പാര്‍ട്ടി നേതൃത്വം.

Last Updated : Jan 23, 2020, 07:53 PM IST
  • UAPA വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നതയില്ല എന്ന് വ്യക്തമാക്കി സിപിഎം പാര്‍ട്ടി നേതൃത്വം.
  • UAPA കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാടില്‍നിന്നും വ്യത്യസ്തമായ പ്രതികരണം പി മോഹനന്‍ നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം.
UAPA വിഷയത്തില്‍ അഭിപ്രായഭിന്നതയില്ല, മാധ്യമ വാര്‍ത്തകള്‍ തള്ളി പി മോഹനന്‍

തിരുവനന്തപുരം: UAPA വിഷയത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നതയില്ല എന്ന് വ്യക്തമാക്കി സിപിഎം പാര്‍ട്ടി നേതൃത്വം.

UAPA കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിലപാടില്‍നിന്നും വ്യത്യസ്തമായ പ്രതികരണം പി മോഹനന്‍ നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. 

അതേസമയം, അത്തരത്തിലൊരു പ്രതികരണം താന്‍ നടത്തിയിട്ടില്ല എന്നും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചതാണെന്നും പി മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തള്ളിയെന്ന മാധ്യമ വ്യാഖ്യാനം തെറ്റെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, NIA കസ്റ്റഡിയില്‍ കഴിയുന്ന അലനും താഹയും സിപിഎം അംഗങ്ങള്‍ തന്നെയെന്നായിരുന്നു പി മോഹനന്‍ മുന്‍പ് അഭിപ്രായപ്പെട്ടത്.  

അറസ്റ്റിലായ യുവാക്കള്‍ മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല എന്നും ജയിലിലായതിനാല്‍ ഇരുവരുടെയും ഭാഗം ആരും കേട്ടിട്ടില്ല, എന്നുമായിരുന്നു  പി മോഹനന്‍  പറഞ്ഞത്. കൂടാതെ, അറസ്റ്റിലായവര്‍ മാവോയിസത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോഴെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഈ വിഷയത്തില്‍ മുഖ്യമന്ത്രി കൈക്കൊണ്ട നിലപാടില്‍നിന്നും വ്യത്യസ്തമായ ഒരഭിപ്രായമാണ് പി മോഹനന്‍ പ്രകടിപ്പിച്ചത്. 

എന്നാല്‍, UAPA  വിഷയത്തില്‍ തുടക്കം മുതലേ വ്യത്യസ്ത നിലപാടായിരുന്നു മുഖ്യമന്ത്രി കൈക്കൊണ്ടത്. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് മുഖ്യമന്ത്രി നേരത്തെ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. അവരെ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിന് കാരണമായിരുന്നു. കൂടാതെ, അലനും താഹയ്ക്കും എതിരെ കടുത്ത വിമര്‍ശനവുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു.

അതേസമയം, മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖകള്‍ കൈവശം വച്ചതിനും വിതരണം ചെയ്തതിനും കഴിഞ്ഞ നവംബര്‍ 2നാണ് UAPA ചുമത്തി അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും ഇപ്പോള്‍ NIA കസ്റ്റഡിയിലാണ്.

Trending News