പന്തീരാങ്കാവ് യുഎപിഎ കേസില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല!

പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്.

Last Updated : Feb 28, 2020, 04:03 AM IST
പന്തീരാങ്കാവ് യുഎപിഎ കേസില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല!

കൊഴിക്കോട്:പന്തീരാങ്കാവ് യുഎപിഎ കേസില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്.
 അലന്‍-താഹ കേസില്‍ യു.എ.പി.എ. ചുമത്താനുള്ള എന്ത് തെളിവാണ് കിട്ടിയതെന്ന് പ്രതിപക്ഷനേതാവായ തന്നോട് രഹസ്യമായെങ്കിലും മുഖ്യമന്ത്രി പറയണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു.

അവരെ കേസില്‍ കുടുക്കിയതില്‍ ദുരൂഹതയുണ്ട്. സ്വന്തം പാര്‍ട്ടിക്ക് പോലും അറിയാത്ത എന്ത് കാരണമാണ് മുഖ്യന്ത്രിക്ക് കിട്ടിയതെന്നും ചെന്നിത്തല.അലനും താഹയും യു.ഡി എഫിന്റെ പ്രവര്‍ത്തകരായിരുന്നില്ല. സി.പി.എമ്മിന്റെ പ്രവര്‍ത്തകരായിരുന്നു. എന്നിട്ടും അവരെ കേസില്‍ കുടുക്കി. അവര്‍ കേരളത്തില്‍ ചെയ്തിട്ടുള്ള ഏതെങ്കിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രി വിവരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാനുഷികപരിഗണന മുന്‍നിര്‍ത്തിയാണ് താനും പ്രതിപക്ഷ ഉപനേതാവും അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.മാനുഷികപരിഗണന മുന്‍നിര്‍ത്തിയാണ് താനും പ്രതിപക്ഷ ഉപനേതാവും അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.കേസിന്റെ തുടക്കം മുതല്‍ തന്നെ, അവര്‍ മാവോയിസ്റ്റാണെന്ന് ഉറപ്പിച്ച് പറയുവാന്‍ മുഖ്യമന്ത്രിക്ക് എന്തുതെളിവാണ് കിട്ടിയതെന്നും അദ്ദേഹം ആരാഞ്ഞു.പന്തീരാങ്കാവ് യുഎപിഎ കേസില്‍ സംസ്ഥാനത്തെ ഇടത് മുന്നണി സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് ഇടത് പക്ഷത്ത് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം മുതലെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

Trending News