Passenger ship: ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പൽ; സന്നദ്ധത അറിയിച്ച് പ്രമുഖ കമ്പനി

Passenger ship from Gulf countries to Kerala: പ്രമുഖ ഷിപ്പിംഗ് സര്‍വ്വീസ് കമ്പനിയായ സായി ഇന്റര്‍നാഷണലാണ് സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 01:01 PM IST
  • വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കമ്പനി അധിക്യതര്‍ കൂടിക്കാഴ്ച്ച നടത്തി.
  • മാരിടൈം ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടന്നു.
  • ജനുവരിയില്‍ കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കും.
Passenger ship: ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പൽ; സന്നദ്ധത അറിയിച്ച് പ്രമുഖ കമ്പനി

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ - കേരള സെക്ടറില്‍ കപ്പല്‍ സര്‍വ്വീസ് നടത്തുവാന്‍ തയ്യാറായി പ്രമുഖ ഷിപ്പിംഗ് സര്‍വ്വീസ് കമ്പനിയായ സായി ഇന്റര്‍നാഷണല്‍ രംഗത്ത്. നവകേരള സദസ്സിനിടയില്‍ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി കമ്പനി അധിക്യതര്‍ കൂടിക്കാഴ്ച്ച നടത്തി. ശേഷം മാരിടൈം ബോര്‍ഡ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ച നടത്തി.

യു.എ.ഇയില്‍ നിന്നും ബേപ്പൂരിലേക്ക് യാത്രാക്കപ്പലും വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെ ക്രൂയിസ് സര്‍വ്വീസും നടത്താനുള്ള തല്‍പര്യമാണ് കമ്പനി മുന്നോട്ട് വെച്ചത്. മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള, സി.ഇ.ഒ ഷൈന്‍.എ.ഹഖ്, മന്ത്രിയെ പ്രതിനിധീകരിച്ച് പ്രൈവറ്റ് സെക്രട്ടറിമാരായ പി.റ്റി.ജോയി, സി.പി. അന്‍വര്‍ സാദത്ത്, സായി ഷിംപ്പിംഗ് കമ്പനി ഹെഡ് സഞജയ് ബാബര്‍, ആദില്‍ ഫൈസല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനുവരിയില്‍ കമ്പനികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുമെന്നും താമസിയാതെ സര്‍വ്വീസ് ആരംഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News