പത്തനംതിട്ടയ്ക്ക് പുതിയ പോരാളിയെത്തുന്നു... പി സി ജോര്‍ജ്!!

ഈ തിരഞ്ഞെടുപ്പിലൂടെ ജനപക്ഷ൦ പാര്‍ട്ടി ജനമധ്യത്തിലേയ്ക്ക് എത്തുകയാണ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ഒരുങ്ങി പി സി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടി. 

Last Updated : Mar 6, 2019, 06:13 PM IST
പത്തനംതിട്ടയ്ക്ക് പുതിയ പോരാളിയെത്തുന്നു... പി സി ജോര്‍ജ്!!

കോട്ടയം: ഈ തിരഞ്ഞെടുപ്പിലൂടെ ജനപക്ഷ൦ പാര്‍ട്ടി ജനമധ്യത്തിലേയ്ക്ക് എത്തുകയാണ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ഒരുങ്ങി പി സി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടി. 

ജനപക്ഷം പാര്‍ട്ടി  ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ പത്തനംതിട്ടയില്‍ മത്സരിക്കും. കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. 

അതേസമയം കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജനപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് പി.സി. ജോര്‍ജ് നല്‍കിയ കത്തിന് ഒരു മറുപടിപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അതേസമയം, പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒമ്പതംഗ സമിതിയേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

യുഡിഎഫിന്‍റെ ശക്തമായ അടിത്തറയുള്ള ജില്ലയാണ് പത്തനംതിട്ട. അതേസമയം, ശബരിമല വിഷയം ഏറ്റവും ശക്തമായ രീതിയില്‍ ബാധിച്ചതും, ഒപ്പം ഹൈന്ദവ വോട്ടുകള്‍ എകീകരിക്കാനുള്ള ശ്രമത്തില്‍ ബിജെപി ഏതാണ്ട് വിജയിച്ച ജില്ലയുമാണ്‌ പത്തനംതിട്ട. എന്നാല്‍ പത്തനംതിട്ടയിലൂടെ തന്‍റെ ലോക്സഭയിലേയ്ക്കുള്ള അരങ്ങേറ്റത്തിന് ചരട് വലിക്കുന്ന പി സി ജോര്‍ജ്ജിന്‍റെ നീക്ക൦ വിജയം സമ്മാനിക്കുമോ? കാത്തിരുന്ന് കാണാം.... എന്തായാലും 

എന്തായാലും പത്തനംതിട്ടയിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാനൊരുങ്ങുകയാണ് പി സി ജോര്‍ജ്!!

 

 

More Stories

Trending News