Erattupetta: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ (Sfi) പ്രവർത്തകൻ അഭിമന്യുവിനെ കൊന്നവരുമായി ഇപ്പോൾ എൽ.ഡി.എഫിലുള്ള മാണിഗ്രൂപ്പ് സ്ഥാനാർഥിക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് പി.സി ജോർജ്ജ്. സംഘടനക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളിലെല്ലാം സംഘർഷം മനപൂർവ്വം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.സിയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് വെളിപ്പെടുത്തൽ.
തുടർച്ചയായുള്ള പ്രശ്നങ്ങൾ മൂലം അദ്ദേഹം തൻറെ പ്രചാരണം ഈരാറ്റുപേട്ട (Erattupetta) മുനിസിപ്പാലിറ്റിയിൽ നിർത്തുകയാണെന്ന് നേരത്ത അറിയിച്ചിരുന്നു. അതിനിടയിൽ വെള്ളിയാഴ്ച പാറത്തോട് നടത്തിയ പ്രചാരണത്തിലും കൂകി വിളിയും സംഘർഷങ്ങളും ഉണ്ടായിരുന്നു.
ALSO READ: നീ ചന്തയാണെങ്കില്‍ ഞാന്‍ "പത്ത് ചന്തയാ...." തന്നെ കൂവിയ സ്വന്തം നാട്ടുകാരോട് പി.സി ജോര്‍ജ്ജ്
വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമം നടക്കുന്നെന്ന ഉത്തമ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് , നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പ്രചരണം ഞാൻ അവസാനിപ്പിച്ചത്. എന്നാൽ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ എത്തി പര്യടനം അലങ്കോലപ്പെടുത്തുക എന്ന അടുത്ത മാർഗ്ഗം സ്വീകരിച്ചിരിക്കുയാണ് ചില സംഘടനകൾ എന്നാണ് അദ്ദേഹം തൻറെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്.
ഈ നാട്ടിൽ മത്സര രംഗത്തില്ലാത്ത വർഗ്ഗീയ സംഘടനയുടെ വക്താക്കൾ ഒരുമുന്നണി സ്ഥാനാർത്ഥിയുടെ മറവിൽ എന്നെ പിന്തുടരുന്നെങ്കിൽ അവർ തമ്മിലുള്ള അന്തർധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസ്സിലാക്കട്ടെ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ (SDPI) എന്നെ പിന്തുണക്കുനെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിനർത്ഥം ഈ നാട്ടിൽ അവരുടെ ജനാതിപത്യ വിരുദ്ധ ഫാസിസ്റ്റ് നിലപാടുകളെ ഞാൻ പിന്തുണക്കുനെന്നല്ല.
മുസ്ലീം സമുദായവുമായുള്ള ഇടച്ചിൽ മൂലം ഇത്തവണ പി.സി ജോർജ്ജിന് (PC George) പൂഞ്ഞാറിൽ ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തൽ. ഇത് ഏതിർ സ്ഥാനാർഥിക്ക് ഗുണം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.
പി.സി ജോർജ്ജിൻറെ പോസറ്റിൻറെ പൂർണരൂപം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.