Human Trafficking: ദിവസങ്ങൾ നീണ്ട കൊടിയ പീഡനം; അത്ഭുതകരമായി രക്ഷപ്പെട്ട് മനുഷ്യക്കടത്തിൽ കുടുങ്ങിയ മലയാളികൾ

ആറ് മലയാളികളുൾപ്പെടെ ഏഴ് ഇന്ത്യക്കാരാണ് എംബസിയിൽ അഭയം തേടിയത്.

Written by - Zee Malayalam News Desk | Last Updated : Oct 27, 2024, 05:17 PM IST
  • മനുഷ്യക്കടത്തിന് ഇരകളായ മലയാളികൾ നാട്ടിലേക്ക് തിരിച്ചു
  • ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് യുവാക്കൾ ഇന്ത്യൻ എംബസിയിൽ എത്തിയത്
Human Trafficking: ദിവസങ്ങൾ നീണ്ട കൊടിയ പീഡനം; അത്ഭുതകരമായി രക്ഷപ്പെട്ട് മനുഷ്യക്കടത്തിൽ കുടുങ്ങിയ മലയാളികൾ

കബോഡിയയിൽ മനുഷ്യക്കടത്തിന് ഇരകളായ മലയാളികൾ നാട്ടിലേക്ക് തിരിച്ചു. കംബോഡിയയിലെ ഇന്ത്യന്‍ എബസി ഒരുക്കിയ താല്‍ക്കാലിക അഭയകേന്ദ്രത്തിലായിരുന്ന ഇവര്‍ ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തും. ആറ് മലയാളികളുൾപ്പെടെ ഏഴ് ഇന്ത്യക്കാരാണ് എംബസിയിൽ അഭയം തേടിയത്.

ഈ മാസം മൂന്നിന് കബോഡിയയിൽ എത്തപ്പെട്ട യുവാക്കൾ ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് ഇന്ത്യൻ എംബസിയിൽ എത്തിയത്. എംബസി അധികൃതരുടെയും മലയാളി കൂട്ടായ്മയുടെയും സഹായത്തോടെയാണ് യുവാക്കൾ നാട്ടിലെത്തുന്നത്.  വിമാനടിക്കറ്റിനുള്ള തുക നാട്ടിൽ നിന്ന് അയച്ചുകൊടുക്കുകയായിരുന്നു.

Read Also: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

 കോഴിക്കോട് വടകര മണിയൂർ എടത്തുംകര അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മം​ഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവർക്ക് പുറമേ പേരാമ്പ്ര സ്വദേശിയും തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ കുടുങ്ങിയി‌ട്ടുണ്ട്. ഇയാളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ഒക്ടോബര്‍ മൂന്നിനാണ് ചെരണ്ടത്തൂർ സ്വദേശിയായ അനുരാഗ് മുഖേന എട്ടു യുവാക്കൾ തായ്‌ലൻഡിലേക്ക് യാത്ര തിരിച്ചത്. അനുരാഗിനെ ഇവർക്ക് പരിചയമുണ്ട്. തായ്ലൻഡിലെ പരസ്യ കമ്പനിയിൽ ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പ് സംഘം കബളിപ്പിച്ചത്. അനുരാഗിന് പുറമേ, നസറുദീന്‍ ഷാ, അഥിരഥ്, മുഹമ്മദ് റാസില്‍ എന്നിവരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്. 

ഒന്നരലക്ഷം രൂപയും യുവാക്കളിൽ നിന്ന് സംഘം കൈപ്പറ്റിയിരുന്നു. എന്നാൽ തായ്‌ലൻഡിനു പകരം കംബോഡിയയിലെ സൈബർ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് ഇവർ യുവാക്കളെ എത്തിച്ചത്. എന്നാൽ അപകടകരമായ ജോലിയാണെന്ന് മനസ്സിലാക്കി പിന്മാറാൻ ശ്രമിച്ച യുവാക്കളെ മർദ്ദിക്കുകയായിരുന്നു.

സുരക്ഷാജീവനക്കാര്‍ ഇലക്ട്രിക് ദണ്ഡുകൊണ്ടും ഇരുമ്പുവടികൊണ്ടും മര്‍ദിച്ചു. ഒരാളുടെ എല്ലുപൊട്ടി. ഒളിപ്പിച്ചുവെച്ച ഒരു ഫോണ്‍ വഴി കാനഡയിലുള്ള മലയാളിസുഹൃത്ത് സിദ്ധാര്‍ഥിനെ ബന്ധപ്പെട്ടാണ് രക്ഷപ്പെടുന്നതിനും വിവരം പുറത്തറിയിക്കുന്നതിനുമുള്ള ഏര്‍പ്പാടുചെയ്തത്. കഴിഞ്ഞദിവസം മറ്റൊരു കേന്ദ്രത്തിലേക്ക് ഇവരെ മാറ്റുന്നതിനിടെ ടാക്‌സി ഡ്രൈവറുടെ സഹായത്തോടെയാണ് ഇവർ രക്ഷപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News