Leopard attack: മേപ്പാടിയിൽ പുലിയിറങ്ങി; വളർത്തു നായയെ കൊന്നു

Leopard attack in Wayanad: മുണ്ടക്കൈ പ്രദേശത്ത് വട്ടപ്പാറ ഇബ്രാഹിമിന്റെ പോത്തിനെ പുലി കൊന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 12:18 PM IST
  • പാതി ഭക്ഷിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തി.
  • പുലിയാണ് ആക്രമിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
  • ഏതാനും ദിവസങ്ങളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്.
Leopard attack: മേപ്പാടിയിൽ പുലിയിറങ്ങി; വളർത്തു നായയെ കൊന്നു

കൽപ്പറ്റ: വയനാട് മേപ്പാടി ചൂരൽമലയിൽ പുലി വളർത്തു നായയെ കൊന്നു. ചൂരൽമല സ്വദേശി ഉണ്ണികൃഷ്ണൻറെ വളർത്തുനായെയാണ് പുലി ആക്രമിച്ചത്. ഇതിനിടയിൽ ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കാർ യാത്രികർക്ക് പരിക്കേറ്റു.

ഇന്നലെ രാവിലെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ പാതി ഭക്ഷിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. ഉടനെ വിവരമറിഞ്ഞെത്തിയ വനം വകുപ്പ് പുലിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് വന്യമൃഗ ശല്യവും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ മാസം മുണ്ടക്കൈ പ്രദേശത്ത് വട്ടപ്പാറ ഇബ്രാഹിമിന്റെ പോത്തിനെ പുലി കൊന്നിരുന്നു. ഇതിന്‌ ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിൻറെ തന്നെ മറ്റൊരു പോത്തും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

ALSO READ: വയനാട്ടിൽ 14 കാരനെ കാട്ടാന ആക്രമിച്ച് ​ഗുരുതര പരിക്ക്; കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിവരികയായിരുന്നു

അതിനിടെ, വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പാളക്കൊല്ലി ചാലക്കൽ ഷെൽജൻ, പോൾ എന്ന ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. പുൽപ്പള്ളിയിൽ നിന്ന് ചേകാടിയിലേക്ക് പോകവെ രാത്രി വനപാതയിൽ വെച്ച് കാട്ടാന കാർ ആക്രമിക്കുകയായിരുന്നു. ഇരുവരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

അതേസമയം, കഴിഞ്ഞ ദിവസം വയനാട് ചുരിമലയിൽ പിടിയിലായ കടുവയെ തൃശൂരിലേക്ക് മാറ്റി. WYS O9 എന്ന കടുവയെ ആണ്‌ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത്. വയനാട്ടിൽ നിന്ന് പിടിയിലായ രണ്ടാമത്തെ കടുവയെയാണ് സ്ഥല പരിമിതി മൂലം തൃശ്ശൂരിലേക്ക് മാറ്റിയത്.

ഇന്നലെ രാത്രിയാണ് WYS O9 എന്ന ആണ്‍ കടുവയെ കുപ്പാടിയിലെ വന്യമൃഗ പരിപാലന കേന്ദ്രത്തില്‍ നിന്നു പുത്തൂരിലേക്ക് മാറ്റിയത്. പല്ലിലും കാലിലും പരിക്ക് കണ്ടെത്തിയ കടുവക്ക് പുത്തൂരിലേ സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സ നല്‍കും. കൊളഗപ്പാറ ചൂരിമലയിൽ മാസങ്ങളായി ഭീതി പരത്തിയ കടുവ ശനിയാഴ്ചയാണ് കൂട്ടിലായത്. 3 മാസത്തിനിടെ നാല് വളർത്തു മൃഗങ്ങളെ കൊന്ന ഈ കടുവ തന്നെയാണ് വാകേരി സിസിയിലും വളർത്തുമൃഗങ്ങളെ ആക്രമിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 

ബത്തേരി കുപ്പാടിയിലെ സ്ഥല പരിമിതിയും സൗകര്യക്കുറവും കണക്കിലെടുത്താണ് കടുവയെ പുത്തൂരിലേക്ക് മാറ്റിയത്. വാകേരി മൂടക്കൊല്ലിയില്‍ കര്‍ഷകന്‍ പ്രജീഷിനെ കൊന്ന 13 വയസുള്ള ആണ്‍ കടുവയെ പിടികൂടി തൃശ്ശൂരിലേക്കാണ് മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News