Petrol Diesel Price: ഇന്ധന നികുതി കുറച്ചത് കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെ; കെ.സുധാകരൻ

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും വിലവര്‍ധിപ്പിച്ച ചരിത്രമാണ് മോദി സര്‍ക്കാരിന്റെതെന്നും സുധാകരൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 22, 2022, 04:16 PM IST
  • ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലുള്ള സ്വാഭാവിക നടപടിയാണിത്.
  • തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും വിലവര്‍ധിപ്പിച്ച ചരിത്രമാണ് മോദി സര്‍ക്കാരിന്റെതെന്നും സുധാകരൻ പറഞ്ഞു.
  • കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന്റെ ആനുപാതികമായിട്ടാണ് കേരളത്തിലും ഇന്ധനവിലയില്‍ കുറവ് വന്നത്.
  • കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും വരുമാനം വര്‍ധിക്കുന്നുണ്ട്.
 Petrol Diesel Price: ഇന്ധന നികുതി കുറച്ചത് കൊള്ളമുതല്‍ തിരിച്ച് നല്‍കുന്നത് പോലെ; കെ.സുധാകരൻ

തിരുവനന്തപുരം: ഇന്ധന നികുതി കുറച്ചതിനും എല്‍പിജി സബ്സിഡി പുനഃസ്ഥാപിച്ചതിനും പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തിലുള്ള സ്വാഭാവിക നടപടിയാണിത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും വിലവര്‍ധിപ്പിച്ച ചരിത്രമാണ് മോദി സര്‍ക്കാരിന്റെതെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന്റെ ആനുപാതികമായിട്ടാണ് കേരളത്തിലും ഇന്ധനവിലയില്‍ കുറവ് വന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും വരുമാനം വര്‍ധിക്കുന്നുണ്ട്. കേരളം ഇന്ധന നികുതി വര്‍ധിപ്പിച്ചില്ലെന്ന് ധനമന്ത്രി പറയുമ്പോഴും 2014ന് ശേഷം ഇതുവരെ കേരളത്തിന്റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയര്‍ന്നത്. ആ നികുതി വരുമാനം കുറയുമെന്ന ഒറ്റക്കാരണം കൊണ്ടാണ് പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കുന്നത്. - കെ.സുധാകരൻ പറഞ്ഞു.

ALSO READ: നികുതി കുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുന്നു; സർക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

അധികമായി ലഭിക്കുന്ന വരുമാനത്തില്‍ ചെറിയ ഒരിളവ് നല്‍കിയെങ്കിലും കേരള ജനതയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇത് മറച്ചുവെച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തുന്നത്. സ്വന്തം നിലക്ക് നികുതി വേണ്ടെന്ന് വയ്ക്കാന്‍ ഇതുവരെ കേരള സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി നാലുതവണ വേണ്ടെന്നുവെയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കൊവിഡ് കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി മാത്രമാണ് ഇപ്പോള്‍ കുറച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന് 9.54 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി.എന്നാല്‍ മോദിസര്‍ക്കാര്‍ അധികാരമേറ്റ ശേഷം പെട്രോളിന് 27.90 രൂപയും ഡീസലിന് 27.90 രൂപയുമാണ് നികുതിയായി ഈടാക്കുന്നത്. പെട്രോളിന് രണ്ടിരട്ടിയും ഡീസലിന് നാലിരട്ടിയും നികുതി വര്‍ധിപ്പിച്ചാണ് മോദിസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് അസംസ്‌കൃത എണ്ണയുടെ വില 120 ഡോളറിന് മുകളിലെത്തിയിട്ടും ഇന്ധവില 75 രൂപ കടന്നില്ല. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍  അസംസ്‌കൃത എണ്ണ വില ബാരലിന് 112 ഡോളറാണ്. റഷ്യയില്‍ നിന്നും ഇതിലും വിലകുറച്ച് എണ്ണ കിട്ടിയിട്ടും ഇന്ധനികുതി കുറക്കാതെ നാമമാത്രമായ വിലക്കുറവാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയതെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News