തിരുവനന്തപുരം: 100 രൂപക്ക് കേവലം ഒരു രൂപ വ്യത്യാസത്തിൽ പെട്രോളിന് 99 രൂപ 62 പൈസയായി. ഇന്ന് മാത്രം 28 പൈസ വീതമാണ് വർധിപ്പിച്ചത്. ഡീസല്‍ വില 94 രൂപ 82 പൈസയായി. കഴിഞ്ഞ 22 ദിവസത്തിനിടെ ഇത് 12മാത്തെ തവണയാണ് പെട്രോളിന് വില കൂടുന്നത്.
കൊച്ചിയില്‍ പെട്രോളിന് 97 രൂപ 62പൈസയും ഡീസലിന് 93 രൂപ 99 പൈസയുമാണ് പുതുക്കിയ വില. മറ്റ് സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം നൂറു കടന്നു. അതേസമയം ഇന്നല മാത്രം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ 44 പൈസയുമായിരുന്നു വില. പെട്രോളിനു 29 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്നലെ കൂട്ടിയത്.
ALSO READ: Petrol Price in Kerala: രക്ഷയില്ല, ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസ
മറ്റ് ജില്ലകളിലെ വിലനിലവാരം
ആലപ്പുഴ-98.46
എറണാകുളം-97.62
ഇടുക്കി-98.94
കണ്ണൂർ-97.96
കാസർകോട്-98.31
കൊല്ലം-99.04
കോട്ടയം-97.97
കോഴിക്കോട്-98.08
മലപ്പുറം-98.48
പാലക്കാട്-98.65
പത്തനംതിട്ട-98.51
തിരുവനന്തപുരം-99.62
തൃശ്ശൂർ-98.13
വയനാട്-98.93
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...