സഖാവ് നായനാരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സഖാവിനെ ഓർക്കാൻ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്ന് കുറിച്ച മുഖ്യമന്ത്രി അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 16 വർഷയമായി എന്നും കുറിച്ചിട്ടുണ്ട്.     

Last Updated : May 19, 2020, 03:40 PM IST
സഖാവ് നായനാരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രാഷ്ട്രീയ കാലാവസ്ഥയിൽ ഒഴുക്കിനെതിരെ നീന്തിയ നല്ലൊരു പോരാളിയാണ് നായനാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  നായനാരുടെ പതിനാറാമത് ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പുതുക്കുകയാണ് മുഖ്യമന്ത്രി. ഒരു ഭരണാധികാരി എന്ന നിലയ്ക്കും ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയ്ക്കും കേരളത്തിന് അദ്ദേഹം നൽകിയ സംഭാവന മറക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Also read: ഒടുവിൽ മുട്ടുമടക്കി ചൈന; കൊറോണ വൈറസിന്റെ അന്വേഷണത്തിൽ സഹകരിക്കും 

വസൂരിയോടും കോളറയോടും മല്ലടിച്ച ജനങ്ങൾക്ക് അതിജീവനത്തിന്റെ കരുത്ത് പകർന്നു നൽകാൻ ഈ കമ്മ്യൂണിസ്റ്റ് നേതാവിന് കഴിഞ്ഞുവെന്നും അതാണ് അദ്ദേഹത്തിന്റെ ജീവിതപാഥയിലെ നിറവെളിച്ചമെന്നും മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. 

സഖാവിനെ ഓർക്കാൻ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്ന് കുറിച്ച മുഖ്യമന്ത്രി അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 16 വർഷയമായി എന്നും കുറിച്ചിട്ടുണ്ട്.  

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു

Trending News