ഗോള്‍ഡ് ചലഞ്ച്; എൻ്റെ വക ഒരു പവന്‍, ആഷിഖിനെ ട്രോളി പി.കെ.ഫിറോസ്

അഞ്ചു വര്‍ഷം മുമ്പ് ബാര്‍ക്കോഴ കേസില്‍ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് പി.കെ.ഫിറോസ്

Last Updated : Jul 7, 2020, 05:27 PM IST
ഗോള്‍ഡ് ചലഞ്ച്; എൻ്റെ വക ഒരു പവന്‍, ആഷിഖിനെ ട്രോളി പി.കെ.ഫിറോസ്

സ്വർണ്ണകടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ പ്രതിക്കൂട്ടിലായിരിക്കവേ സംവിധായകൻ ആഷിഖ് അബുവിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലായിരുന്നു. 'മനസ്സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല' എന്നായിരുന്നു ആഷിഖ് പോസ്റ്റ് ചെയ്തത്.

നിരവധി ആരാധകരായിരുന്നു ആഷിഖിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടി പറഞ്ഞത്. ഇതിൽ  മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആഷിഖിനെതിരെ പോസ്റ്റ് ചെയ്ത വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

Also Read: 'മനസ്സാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല ' പ്രതികരണവുമായി ആഷിഖ് അബു

ബാര്‍ കോഴ ആരോപണത്തില്‍ കേരള രാഷ്ട്രീയം കത്തിനില്‍ക്കുന്ന സമയത്ത് കെ എം മാണിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇടതുപക്ഷത്ത് നിന്നുമുണ്ടായത്. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500

Posted by Aashiq Abu on Monday, January 19, 2015

‘അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ” എന്നായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്. 

ഇപ്പോഴിതാ അഞ്ചു വര്‍ഷം മുമ്പ് ബാര്‍ക്കോഴ കേസില്‍ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് പി.കെ.ഫിറോസ്. സ്വര്‍ണകടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ എന്റെ_വക_ഒരു_പവന്‍ #gold_challenge #aashiq_abu എന്നാണ് പി.കെ. ഫിറോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

#എന്റെ_വക_ഒരു_പവൻ #gold_challenge #aashiq_abu

Posted by PK Firos on Monday, July 6, 2020

എന്തായാലും സംഭവത്തിൽ സിപിഎമ്മിന്റെ പ്രതിച്ഛായയ്ക്ക് നല്ല രീതിയി കോട്ടം തട്ടിയിട്ടുണ്ട്. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ബന്ധങ്ങളെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. സ്വപ്നയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും ആക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഷിക് അബുവിനെ ഉന്നം വച്ചുകൊണ്ടുള്ള പി.കെ ഫിറോസിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നത്

More Stories

Trending News