''ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണം''

മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്.

Last Updated : Aug 7, 2020, 01:30 PM IST
  • മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല
  • തൊടുന്യായങ്ങൾ നിരത്തി ശിവശങ്കറിനെ സംരക്ഷിക്കാൻ പലവിധേനെയും ശ്രമിച്ച മുഖ്യമന്ത്രി ഇനിയെന്ത് പറഞ്ഞാണ് ഇദ്ദേഹത്തെ ന്യായികരിക്കുക?
  • ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണമെന്നും രമേശ്‌ ചെന്നിത്തല
  • മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് NIA സ്ഥിരീകരിച്ചു കഴിഞ്ഞുവെന്ന് രമേശ്‌ ചെന്നിത്തല പറയുന്നു
''ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണം''

തിരുവനന്തപുരം:മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് NIA സ്ഥിരീകരിച്ചു കഴിഞ്ഞുവെന്ന് രമേശ്‌ ചെന്നിത്തല പറയുന്നു.
ജാമ്യാപേക്ഷ പരിഗണിക്കാത്തതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത് അവരുടെ ഉന്നതല ബന്ധങ്ങളാണ്. പ്രതിയെ പുറത്തു വിട്ടാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അവരെ വഴിവിട്ടു സഹായിക്കാൻ സാധ്യതയുണ്ടെന്ന ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തു വരുന്നത് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.

Also Read:കെ.ടി.ജലീൽ ഇനിയെങ്കിലും മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണമെന്ന് കെ.സുരേന്ദ്രന്‍

തൊടുന്യായങ്ങൾ നിരത്തി ശിവശങ്കറിനെ സംരക്ഷിക്കാൻ പലവിധേനെയും ശ്രമിച്ച മുഖ്യമന്ത്രി ഇനിയെന്ത് പറഞ്ഞാണ് ഇദ്ദേഹത്തെ ന്യായികരിക്കുക? എന്നും 
രമേശ്‌ ചെന്നിത്തല ചോദിക്കുന്നു,
 ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്. 
ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണമെന്നും രമേശ്‌ ചെന്നിത്തല കൂട്ടിചേര്‍ത്തു.

Trending News