ചുവപ്പ് നിറത്തിനെന്താണ് കുഴപ്പം? പ്ലസ് വൺ ചോദ്യപേപ്പറിലെ നിറം മാറ്റത്തിൽ മന്ത്രിയുടെ പ്രതികരണം

കറുപ്പിന് പകരം ചോദ്യപേപ്പർ ചുവപ്പ് നിറത്തിൽ അച്ചടിച്ചതിനോട് വിദ്യാർത്ഥികൾ സമ്മിശ്രമായാണ് പ്രതികരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 08:01 PM IST
  • ചോദ്യപേപ്പർ ചുവപ്പു നിറത്തിൽ അച്ചടിച്ചതിനോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
  • ചുവപ്പ് കളറിന് കുഴപ്പമെന്ത് എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
  • പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാൻ വേണ്ടിയാണ് നിറം മാറ്റിയതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നൽകിയ വിശദീകരണം.
ചുവപ്പ് നിറത്തിനെന്താണ് കുഴപ്പം? പ്ലസ് വൺ ചോദ്യപേപ്പറിലെ നിറം മാറ്റത്തിൽ മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറിലെ ചോ​ദ്യങ്ങൾ അച്ചടിച്ചത് കറുപ്പ് നിറത്തിൽ അല്ല. ഇളംപിങ്ക് നിറത്തിലുള്ള പേപ്പറിൽ ചുവപ്പു നിറത്തിലായിരുന്നു ചോദ്യങ്ങൾ അച്ചടിച്ച് വന്നത്. കറുപ്പിന് പകരം ചോദ്യപേപ്പർ ചുവപ്പ് നിറത്തിൽ അച്ചടിച്ചതിനോട് വിദ്യാർത്ഥികൾ സമ്മിശ്രമായാണ് പ്രതികരിച്ചത്. വായിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് ചിലർ പറഞ്ഞപ്പോൾ ചുവപ്പു നിറം പ്രശ്നമല്ലെന്നായിരുന്നു മറ്റ് ചില വിദ്യാർഥികളുടെ പ്രതികരണം. 

അതേസമയം, ചോദ്യപേപ്പർ ചുവപ്പു നിറത്തിൽ അച്ചടിച്ചതിനോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ചുവപ്പ് കളറിന് കുഴപ്പമെന്ത് എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാൻ വേണ്ടിയാണ് നിറം മാറ്റിയതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നൽകിയ വിശദീകരണം.

Also Read: Minister Veena George: ബ്രഹ്‌മപുരം തീപിടിത്തം: ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തുമെന്ന് വീണാ ജോർജ്

 

4,25,361 വിദ്യാർത്ഥികൾ പ്ലസ് വൺ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നു. ആകെ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 30ന് അവസാനിക്കും. അതേസമയം, ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News