Plus Two Student Death : പാലക്കാട് നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥി തൃശൂരിൽ മരിച്ച നിലയിൽ

പാലക്കാട് പെഴുങ്കര അറഫ നഗറിൽ മുസ്തഫയുടെ മകൻ മുഹമ്മദ് അനസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 11:12 AM IST
  • പാലക്കാട് പെഴുങ്കര അറഫ നഗറിൽ മുസ്തഫയുടെ മകൻ മുഹമ്മദ് അനസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
  • പോലീസ് നിഗമനം അനുസരിച്ച് മുഹമ്മദ് അനസ് കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു.
  • പ്ലസ്ടു വിദ്യാർത്ഥിയായ അനസിനെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു.
Plus Two Student Death : പാലക്കാട് നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥി തൃശൂരിൽ മരിച്ച നിലയിൽ

പാലക്കാട് നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പെഴുങ്കര അറഫ നഗറിൽ മുസ്തഫയുടെ മകൻ മുഹമ്മദ് അനസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 17 വയസായിരുന്നു. പോലീസ് നിഗമനം അനുസരിച്ച് മുഹമ്മദ് അനസ് കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. പ്ലസ്ടു വിദ്യാർത്ഥിയായ അനസിനെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു.

ചൊവ്വാഴ്ച്ച  രാവിലെ ചാവക്കാട് എടക്കഴിയൂർ അഫയൻസ് ബീച്ചിൽ വിദ്യാർത്ഥിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും പോയ വിദ്യാർത്ഥിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് മേഖലയിൽ അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ അന്ന്, ഫെബ്രുവരി 14 ചൊവ്വാഴ്ച  തന്നെ ഉച്ചക്ക് ഒരു മണിയോടെ തൃശ്ശൂര്‍ നഗരത്തിലെ  കൊക്കാലെയിലെ ഏഴ് നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ALSO READ: ഡസ്കില്‍ താളം പിടിച്ചതിന് വിദ്യാർത്ഥിയുടെ കരണത്തടിച്ചു; അധ്യാപികയ്ക്കെതിരെ കേസ്

മരിച്ചത് ആരാണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് തൃശ്ശൂര്‍  ഈസ്റ്റ് പോലീസ് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശ്ശൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന്  വിവരം അറിഞ്ഞ് ബന്ധുക്കള്‍  തൃശ്ശൂരിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. അതേസമയം അനസ് വീട് വിട്ടിറങ്ങാനുള്ള കാരണം ഇനിയും വ്യക്തല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News