Guruvayur temple: ഗുരുവായൂർ ക്ഷേത്രനടയിലെ കുളത്തിന് സമീപം തീപിടിത്തം! മോക് ഡ്രില്ലുമായി പോലീസും അഗ്നിരക്ഷാ സേനയും

Mock drill in Guruvayur temple premises: മോക് ഡ്രില്ലാണെന്ന് അറിയാതെ തീപിടിത്തം കണ്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ ഓടിയെത്തി. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 03:39 PM IST
  • കുളത്തിനടുത്ത് വിറക് കൂട്ടിയിട്ട് കത്തിച്ചായിരുന്നു തീപിടിത്തമുണ്ടാക്കിയത്.
  • അഗ്നിരക്ഷാ സേനാംഗങ്ങൾ വലിയ വാഹനത്തിൽ ക്ഷേത്രനടയിലേക്ക് കുതിച്ചെത്തി.
  • ഹോസ് ഉപയോഗിച്ച് ദ്രുതഗതിയിൽ വെള്ളം ചീറ്റിച്ച് തീ കെടുത്തി.
Guruvayur temple: ഗുരുവായൂർ ക്ഷേത്രനടയിലെ കുളത്തിന് സമീപം തീപിടിത്തം! മോക് ഡ്രില്ലുമായി പോലീസും അഗ്നിരക്ഷാ സേനയും

തൃശൂ‍ർ: ഗുരുവായൂർ ക്ഷേത്രനടയിലെ കുളത്തിന് സമീപം തീപിടിത്തം. പുക ഉയർന്നത് മൂലം ശ്വാസ തടസത്തെത്തുടർന്ന് അവശനായ ഒരാളെ രക്ഷ പ്പെടുത്തി. പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ മോക് ഡ്രില്ലിലായിരുന്നു ഈ രംഗങ്ങൾ. 

കുളത്തിനടുത്ത് വിറക് കൂട്ടിയിട്ട് കത്തിച്ചായിരുന്നു തീപിടിത്തമുണ്ടാക്കിയത്. അഗ്നിരക്ഷാ സേനാംഗങ്ങൾ വലിയ വാഹനത്തിൽ ക്ഷേത്രനടയിലേക്ക് കുതിച്ചെത്തി. ഹോസ് ഉപയോഗിച്ച് ദ്രുതഗതിയിൽ വെള്ളം ചീറ്റിച്ച് തീ കെടുത്തി. ഇതിനിടയിൽ ശ്വാസ തടസ്സം ഉണ്ടായത് പോലെ അഭിനയിച്ചത്  അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥൻ തന്നെയായിരുന്നു. ഇയാളെ തോളിലിട്ട് മറ്റൊരു ഉദ്യോഗസ്ഥൻ ആംബുലൻസിലേക്ക് കയറ്റി. 

ALSO READ: ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

ഗുരുവായൂർ എ.സി.പി. കെ.ജി. സുരേഷ്, എസ്.ഐ.മാരായ ഗിരി, കെ.ആർ. റെമിൻ, ഫയർ സ്റ്റേഷൻ ഓഫീസർ കൃഷ്ണസാഗർ തുടങ്ങിയവർ മോക് ഡ്രില്ലിൽ പങ്കെടുത്തു. തീപിടിത്തം കണ്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്യാനെത്തിയവരും കാണികളും പരിഭ്രാന്തിയോടെ ഓടിയെത്തി. തൊഴാനെത്തിയ ഭക്തരും തടിച്ചുകൂടി. ഇവരെ പോലീസും ദേവസ്വം സെക്യൂരിറ്റിക്കാരും ചേർന്നാണ് മാറ്റിയത്.

അതേസമയം, എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്‌ വിനിയോഗപ്പെടുത്തി ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിന് അനുവദിച്ച യന്ത്രവൽകൃത റബ്ബർ ഡിങ്കിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ്‌ കർമവും നടന്നു. ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ‌ജലാശയ ദുരന്തങ്ങളിലും അപകടങ്ങളിലും വലിയ ഒഴുക്കിനെ വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനം നടത്തുന്നതിന് ഉപകാരപ്പെടുന്നതാണ് പുതിയ റബ്ബർ ഡിങ്കി.

ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്, തൃശൂർ ജില്ലാ ഫയർ ഓഫീസർ എം.എസ്.സുവി, ഗുരുവായൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി.കെ കൃഷ്ണസാഗർ, അസി.സ്റ്റേഷന്‍ ഓഫീസര്‍ രാജു സുബ്രഹ്മണ്യന്‍ എന്നിവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News