അമൃത ആശുപത്രിയിലെ നഴ്സിനെ മാനഭംഗപ്പെടുത്തിയെന്ന്‍ പ്രചാരണം‌; പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

Last Updated : Jun 12, 2016, 05:44 PM IST
അമൃത ആശുപത്രിയിലെ നഴ്സിനെ മാനഭംഗപ്പെടുത്തിയെന്ന്‍ പ്രചാരണം‌; പോലീസ് സിസിടിവി ദൃശ്യങ്ങൾ  ശേഖരിച്ചു

കൊച്ചി ∙ അമൃത ആശുപത്രിയിലെ നഴ്സിനെ മാനഭംഗപ്പെടുത്തിയെന്ന  പ്രചാരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം നടത്തുന്ന പൊലീസ് സംഘം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചത്. അത്യാഹിത വിഭാഗത്തിന്‍റെതടക്കം 10 ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്.

ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗികളുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. അമൃത ആശുപത്രിയും അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ട്. വിവരങ്ങളറിയാൻ രഹസ്യമായ നീക്കവും പൊലീസ് നടത്തി.

Trending News