വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി: ടിക്കാറാം മീണ

വോട്ടെണ്ണല്‍ രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായും ടിക്കാറാം മീണ പറഞ്ഞു.   

Updated: May 22, 2019, 12:20 PM IST
വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി: ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

വോട്ടെണ്ണല്‍ രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. 140 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായും ടിക്കാറാം മീണ പറഞ്ഞു. ഇത് ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ സഹായിക്കും.  

വോട്ടെണ്ണലിനിടെ തര്‍ക്കം വന്നാല്‍ വിവിപാറ്റിന്‍റെ എണ്ണമാകും കണക്കിലെടുക്കുകയെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.  സംസ്ഥാനത്ത് ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. 

ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. അതിന്ശേഷമായിരിക്കും ഇലക്ട്രിക് വോട്ടുകള്‍ എണ്ണുന്നത്.