Narendra Modi: കേരളം രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകണം; ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Narendra Modi in Kerala:  കേരളം ഇത്തവണ ബിജെപിക്ക് രണ്ടക്കം സീറ്റ് നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. കേരള സംസ്ഥാനത്തിനോട് കേന്ദ്രസർക്കാർ ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. എല്ലാ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും നൽകുന്ന  ആനുകൂല്യങ്ങളും പരിഗണനയും  കേന്ദ്രസർക്കാർ കേരളത്തിനും നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2024, 04:55 PM IST
  • ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.
Narendra Modi: കേരളം രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകണം; ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിൽ ഇത്തവണ ബിജെപി മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം ഇത്തവണ ബിജെപിക്ക് രണ്ടക്കം സീറ്റ് നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. കേരള സംസ്ഥാനത്തിനോട് കേന്ദ്രസർക്കാർ ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. എല്ലാ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും നൽകുന്ന  ആനുകൂല്യങ്ങളും പരിഗണനയും  കേന്ദ്രസർക്കാർ കേരളത്തിനും നൽകിയിട്ടുണ്ട്. കേരളത്തിനോട് യാതൊരു വിധത്തിലുള്ള വിവേചനം ഇല്ലെന്നും കേരളത്തിൽ ബിജെപി അവരുടെ പ്രതീക്ഷ സഫലീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

ALSO READ:  ടിപി വധക്കേസ്; പ്രതികൾക്ക് ഇരട്ടജീവപര്യന്തം, 20 വർഷത്തേക്ക് ശിക്ഷ ഇളവ് ഇല്ല

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.  ബിജെപിയിൽ കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും,  സംസ്ഥാന സര്‍ക്കാര്‍ നിസഹകരിച്ചിട്ടും വികസനത്തിന് മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ ലോക്സഭയിൽ അധികം സീറ്റുകൾ ആണ് എൻഡിഎ ലക്ഷ്യമിടുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News