ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആകെ 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. സ്ഥാനർഥികൾ എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഐ നാല് സീറ്റുകളില്‍ കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും തൃശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയുമാണ് സിപിഐയുടെ സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പന്ന്യന്‍ രവീന്ദ്രനും വിഎസ് സുനില്‍കുമാറും പ്രചാരണം ആരംഭിച്ചു. കോട്ടയത്ത് കേരള കോൺഗ്രസ് (എം) നേതാവ് തോമസ് ചാഴിക്കാടനാണ് സ്ഥാനാര്‍ഥി.
സിപിഎം സ്ഥാനാർത്ഥി പട്ടിക
ചാലക്കുടി- സി. രവീന്ദ്രനാഥ്
കണ്ണൂർ- എം.വി ജയരാജൻ
എറണാകുളം- കെ.ജെ ഷൈൻ
ആലത്തൂർ- കെ രാധാകൃഷ്ണൻ
വടകര- കെ.കെ ശൈലജ
ആറ്റിങ്ങൽ- വി. ജോയ്
പൊന്നാനി- കെ.എസ് ഹംസ
പാലക്കാട്- എ വിജയരാഘവൻ
ആലപ്പുഴ- എ എം ആരിഫ്
പത്തനംതിട്ട- തോമസ് ഐസക്
കോഴിക്കോട്- എളമരം കരീം
കാസർകോട്- എം.വി ബാലകൃഷ്ണൻ
മലപ്പുറം- വി. വസീഫ്
കൊല്ലം- എം മുകേഷ്
ഇടുക്കി- ജോയ്സ് ജോർജ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.