News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 4, 2021, 12:21 PM IST
  • World Cancer Day 2021: I am and I will സന്ദേശവുമായി ഇന്ന് ലോക ക്യാന്‍സര്‍ ദിനം
  • Myanmar ൽ സ്ഥിതി അതിരൂക്ഷം : Facebook ന്റെ പ്രവർത്തനം നിർത്തലാക്കി തുടങ്ങി
  • Drishyam 2 : Post Production കഴിഞ്ഞുയെന്ന് Jeethu Joseph, Mohanlal ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുണമെന്ന് ആരാധകർ
  • ISL : Kerala Blasters ലീഡ് എടുക്കും തോൽക്കും, ഇത് ഇങ്ങനെ പതിവാക്കിയതോടെ Mumbai City FC ക്കെതിരെയും Blasters ന് തോൽവി
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

World Cancer Day 2021: I am and I will സന്ദേശവുമായി ഇന്ന് ലോക ക്യാന്‍സര്‍ ദിനം
ആഗോളതലത്തില്‍  ഫെബ്രുവരി 4ന് ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നു. Cancer രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 4ന്  ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നത്.

Myanmar ൽ സ്ഥിതി അതിരൂക്ഷം : Facebook ന്റെ പ്രവർത്തനം നിർത്തലാക്കി തുടങ്ങി
മ്യാൻമറിൽ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കി പട്ടാള ഭരണം വന്നതിന് പിന്നാലെ രാജ്യത്തെ സ്ഥിതി രൂക്ഷമാകുന്നു. ഫെബ്രവരി 7 മുതൽ മ്യാൻമറിൽ അനിശ്ചിതക്കാലത്തേക്ക് Facebook തുടങ്ങിയ Social Media കൾക്ക് താൽക്കാലികമായ നിരോധനം ഏർപ്പെടുമെന്ന് മ്യാൻമാറിലെ Communications and Informations മന്ത്രാലയം അറിയിച്ചു. 

Job Discrimination case: ലിംഗ വിവേചന കേസില്‍ Google നഷ്ടപരിഹാരം നൽകേണ്ടത് 18.96 കോടി
Job Discrimination caseല്‍ വന്‍ തിരിച്ചടി നേരിട്ട് Google. വനിതാ എഞ്ചിനിയര്‍മാര്‍ക്ക് പുരുഷൻമാരേക്കാൾ കുറഞ്ഞ ശമ്പളം, ഏഷ്യക്കാരോട് വിവേചനം കാട്ടുന്നു എന്നിങ്ങനെയുള്ള  പരാതികളിലാണ്‌ ഇപ്പോള്‍ ഒത്തുതീര്‍പ്പ് വന്നിരിയ്ക്കുന്നത്‌.  നാലു വര്‍ഷം മുമ്പത്തെ പരാതികളാണ് ഇവ. വന്‍ തുകയാണ് Google പ്രശ്ന പരിഹാരത്തിനായി ചിലവിടുന്നത്‌. 

Drishyam 2 : Post Production കഴിഞ്ഞുയെന്ന് Jeethu Joseph, Mohanlal ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുണമെന്ന് ആരാധകർ
Mohanlal ന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം Drishyam 2 റിലീസിനായി ഒരുങ്ങുന്നു. സിനിമയുടെ Post Production ജോലികൾ പൂർത്തിയായിയെന്ന് സംവിധായകൻ Jeethu Joseph ഫേസ്ബുക്കിലൂടെ അറിയിച്ചു. 

ISL : Kerala Blasters ലീഡ് എടുക്കും തോൽക്കും, ഇത് ഇങ്ങനെ പതിവാക്കിയതോടെ Mumbai City FC ക്കെതിരെയും Blasters ന് തോൽവി
ഐഎസ്എല്ലിൽ തോൽവിയുടെ ശൈലിക്ക് മാറ്റം വരുത്താതെ Kerala Blasters. ലീഡ് എടുത്തിട്ട് അത് നിലനിർത്താൻ അറിയാതെ തോൽവി വഴങ്ങുകയാണ് ഈ സീസണിലെ ഭൂരഭാ​ഗം മത്സരങ്ങളും. നേടിയ ലീഡ് ഉയർത്താനോ അത് കാത്ത് സൂക്ഷിക്കാനോ അറിയാതെ നട്ടം തിരിയുകയാണ് ബ്ലാസ്റ്റേഴ്സ്. ഇതിന് ഉദ്ദാഹരണമായിരുന്നു ഇന്നലെ Mumbai City FC ക്കെതിരെയും ATK Mohan Bagan എതിരെയും ബ്ലസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News