Private Bus Strike : സമരവുമായി മുന്നോട്ട് പോകാനുറച്ച് സ്വകാര്യ ബസ് ഉടമകൾ

കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച സമരം ഇതുവരെ മുന്നോട്ട് കൊണ്ട് പോകാതിരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ താൽപര്യം  ഇല്ലാതിരുന്നത് കൊണ്ടാണെന്നും, എന്നാൽ ഇനിയത് സാധ്യമല്ലെന്നും സംഘടന പ്രതിനിധി വ്യക്തമാക്കി.  

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 01:10 PM IST
  • ഇനി ഒത്തുതീർപ്പിന് തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും സംഘടന വ്യക്തമാക്കി.
  • സർക്കാർ സ്വകാര്യ ബസ് മേഖലയെ തഴയുകയാണെന്ന് ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു.
  • കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച സമരം ഇതുവരെ മുന്നോട്ട് കൊണ്ട് പോകാതിരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ താൽപര്യം ഇല്ലാതിരുന്നത് കൊണ്ടാണെന്നും, എന്നാൽ ഇനിയത് സാധ്യമല്ലെന്നും സംഘടന പ്രതിനിധി വ്യക്തമാക്കി.
Private Bus Strike : സമരവുമായി മുന്നോട്ട് പോകാനുറച്ച് സ്വകാര്യ ബസ് ഉടമകൾ

Thiruvananthapuram : ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ നാളെ, മാർച്ച് 24  മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. ഇനി ഒത്തുതീർപ്പിന് തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും സംഘടന വ്യക്തമാക്കി. സർക്കാർ സ്വകാര്യ ബസ് മേഖലയെ തഴയുകയാണെന്ന് ബസ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച സമരം ഇതുവരെ മുന്നോട്ട് കൊണ്ട് പോകാതിരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ താൽപര്യം  ഇല്ലാതിരുന്നത് കൊണ്ടാണെന്നും, എന്നാൽ ഇനിയത് സാധ്യമല്ലെന്നും സംഘടന പ്രതിനിധി വ്യക്തമാക്കി.

കഴിഞ്ഞ 4 മാസങ്ങളായി ബസ് ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ചാർജ് കൂട്ടാമെന്ന് സർക്കാർ ഉറപ്പ് നല്കിയിരുന്നു. എന്നാൽ ഇനിയും വർധന പ്രാബല്യത്തിൽ കൊണ്ട് വരാത്തതാണ് ഉടൻ സമരത്തിലേക്ക് കടക്കാൻ കാരണം. കൂടാതെ ഈ വർഷത്തെ ബജറ്റിൽ സ്വകാര്യ ബസ് മേഖലയ്ക്ക് ആനൂകൂല്യങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും സംഘടന പറഞ്ഞു. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

ALSO READ: Fuel Price Hike: തുടർച്ചയായ രണ്ടാം ദിനവും വർധന; പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും കൂടി

കെഎസ്ആർടിസിക്ക് വേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കുമ്പോൾ സർക്കാർ സ്വകാര്യ ബസ് മേഖലയെ തഴയുകയാണെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. കെഎസ്ആർടിസി ബസുകൾക്ക് വേണ്ടി 1000 കോടി രൂപ വിലയിരുത്തിയിരുന്നു. കൂടാതെ കെഎസ്ആർടിസിയുടെ ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വകാര്യ ബസ് മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

അതേസമയം ഗതാഗത മന്ത്രി ആന്റണി രാജു സമരവുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സമരം നടത്തി സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  ബസ്,ഓട്ടോ ടാക്സി പണിമുടക്ക് ആരംഭിക്കുകയാണെങ്കിൽ കെഎസ്ആർടിസി ബസ് സർവീസുകൾ കൂടുതൽ വ്യാപകമാക്കി പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News