ശബരിമല പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി നടത്തിയ തീരുമാനത്തെ അനുകൂലിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്ത്.
വിധി പുന:പരിശോധിച്ചു എന്നതിന്‍റെ അര്‍ത്ഥം നേരത്തെയുള്ള വിധിയില്‍ എന്തെങ്കിലും തരത്തിലുള്ള പോരായ്മകള്‍ ഉണ്ടെന്നു തന്നെയാണെന്നും അങ്ങനെ നോക്കുമ്പോള്‍ ഇത് ഭാഗിമായിട്ടാണെങ്കിലും വലിയ വിജയമാണെന്നും രാഹുല്‍ പ്രതികരിച്ചു.
മാത്രമല്ല വിവിധ മതങ്ങളോടൊപ്പം വിധി പുനപരിശോധിക്കുന്നതിനോട് എതിര്‍പ്പില്ലയെന്നും. പാര്‍സി, മുസ്ലീം വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസ സംരക്ഷണത്തിനായുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
നാളെ മുതല്‍ ശബരിമലയില്‍ പ്രാര്‍ത്ഥന യജ്ഞങ്ങള്‍ തുടങ്ങുമെന്നും രാഹുല്‍ പറഞ്ഞു. മുന്‍പുണ്ടായതുപോലെ ഇനിയും ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയാല്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പ്രതിരോധിക്കുമെന്നും കഴിഞ്ഞ തവണ തങ്ങളുടെ ഭാഗത്തുനിന്നും അക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റുകള്‍ സംഭവിച്ചുവെന്നും ഇത്തവണ അതുണ്ടാകില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു